ഡബ്ലിയു.എം.എഫ് ഹെയ്തിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഹെയ്തിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 3 (ഞായര്‍) എപ്പിഡോറില്‍ വെച്ച് ഇഫ്താര്‍ പാര്‍ട്ടി നടത്തപ്പെട്ടു. കേരളീയ മധുരപലഹാരങ്ങളും മറ്റ് ഒട്ടനവധി മലബാര്‍ വിഭവങ്ങളും ഇഫ്താര്‍ പാര്‍ട്ടിക്ക് മാറ്റു കൂട്ടി.
ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പത്താണിയാ, വൈസ് പ്രസിഡന്റ് ഉമേഷ് എന്നിവര്‍ മുഖ്യ അഥിതികള്‍ ആയിരുന്നു. ഡബ്ലിയു.എം.എഫ് ഹെയ്തി പ്രസിഡന്റ് സജീവ്, സെക്രട്ടറി ജിതിന്‍ എന്നിവര്‍ ചേര്‍ന്ന് അഥിതികളെ സ്വീകരിച്ചു. കോഓര്‍ഡിനേറ്റര്‍ നിസാറിന്റെയും, മുഴുവന്‍ മെമ്പര്‍മാരുടെയും പ്രവര്‍ത്തനം പ്രത്യേകിച്ച് വനിതാ ഫോറത്തിന്റെ സഹകരണം ഏറെ ശ്രദ്ധേയമായി.