പുതിയ അധ്യയന വര്‍ഷത്തില്‍ കുരുന്നുകള്‍ക്ക് തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

എറണാകുളം: ആലുവ എടത്തല ഗവണ്മെന്റ് ഹൈസ്‌കൂള്‍ പ്രവേശനഉത്സവത്തോട് അനുബന്ധിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള സെന്‍ട്രല്‍ സോണ്‍ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് പഠനത്തിനു ആവശ്യമായ വസ്തുക്കള്‍ എല്ലാം ഉള്‍പ്പെടുന്ന കിറ്റ്കളാണ് (ബാഗ്, നോട്ട് ബുക്ക്, കുട, ലഞ്ച് ബോക്‌സ്, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, പെന്‍സില്‍, പേന, തുടങ്ങിയവ) വിതരണം ചെയ്തത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ മറ്റു ജനപ്രതിനിധികള്‍, എടത്തല സഹകരണ ബാങ്ക് പ്രതിനിധികള്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍, ഒളിമ്പിയ ക്ലബ് ഭാരവാഹികള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡബ്ലിയു.എം.എഫ് സംഘടനയുടെ അനുചിതമയായ ഇടപെടലില്‍ ഏറെ കൃതാര്‍ത്ഥരായാണ് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും സമ്മാനത്തോട് പ്രതികരിച്ചത്.

ഡബ്ലിയു.എം.എഫിന്റെ പ്രതിനിധികളായ സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് സിദ്ധിക്ക്, സെക്രട്ടറി സൈനുല്‍ ആബിദീന്‍, ട്രഷറര്‍ ചാണ്ടി, ജോയിന്റ് ചാരിറ്റി കോഡിനേറ്റര്‍ ദുര്‍ഗ, ജോയിന്റ് മീഡിയ കോഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍, പാട്രണ്‍ നജീബ്ഖാന്‍ ഗ്ലോബല്‍ മീഡിയ കോഡിനേറ്റര്‍ സിന്ധു സജീവ് എന്നിവരില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ഏറ്റു വാങ്ങി. പൊതു വിദ്യാഭ്യാസ ഐക്യദാര്‍ഢ്യ ക്യാന്‍വാസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മുംതാസ്, സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് സിദ്ധിക്ക് തുടങ്ങിയവര്‍ ഒപ്പ് വെച്ചു ഉദഘാടനം നടത്തി. തുടര്‍ന്ന് ചടങ്ങിന് എത്തിയ എല്ലാവരും വിദ്യാര്‍ത്ഥികളും ഒപ്പിട്ടും, ചിത്രരചന നടത്തിയും ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

ഭാവി തലമുറയിലെ കുഞ്ഞുങ്ങളുടെ പഠന കാര്യത്തില്‍ ഇത്രയെങ്കിലും ഇടപെടാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കിയെന്ന് 273 കുട്ടികള്‍ക്ക് ആവശ്യമായ മുഴുവന്‍ പഠനോപകരണങ്ങളും എത്തിച്ചു നല്‍കിയ ഗ്ലോബല്‍ മീഡിയ കോഡിനേറ്റര്‍ സിന്ധു സജീവ് അഭിപ്രായപ്പെട്ടു. തീര്‍ത്തും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എടത്തല സ്‌കൂള്‍ തിരഞ്ഞെടുക്കാന്‍ തുണയായത്‌ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവയുടെ കണ്ടെത്തലായിരുന്നു. നിര്‍ദ്ധനരായ ഈ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം ഏതെങ്കിലുമൊക്കെ തരത്തില്‍ പകരാനായത് ഏറെ ശ്രദ്ധ്യേമാണ് സംഘടന വിലയിരുത്തി.

സാധനങ്ങള്‍ കൃത്യമായി പാക്ക് ചെയ്യാന്‍ മുന്‍കൈ എടുത്ത ജോയിന്റ് മീഡിയ കോഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ & പ്രേരണ ടീമും, നൗഷാദ് ആലുവയുടെ സഹോദരന്‍ നിഷാദും സുഹൃത്ത് സംഘവും പരിപാടിയില്‍ സഹകരണം നല്‍കി. തന്റെ ഔദ്യോഗിക സ്ഥാനത്തിന്റെ അര്‍ത്ഥവും ആഴവും കൃത്യമായി മനസ്സിലാക്കി സോണിന്റെ ഓരോ പ്രവര്‍ത്തനവും ഏറ്റെടുക്കുന്ന പ്രസിഡന്റ് സിദ്ധിക്കും മണ്ണ് ഭാരവാഹികളും ഏറെ കൃത്യമായി കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതില്‍ മുന്‍കൈ എടുത്തു.

റിപ്പോര്‍ട്ട്: സൈനുല്‍ ആബിദീന്‍