വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായവേള്‍ഡ് മലയാളി ഫെഡറേഷന്‍കുവൈറ്റ് ചാപ്റ്റര്‍ 2018 വര്‍ഷത്തെ ഇഫ്താര്‍ സംഗമം രണ്ടു ഘട്ടങ്ങളായി സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ 02- ജൂണ്‍-2018 -ല്‍ നടന്ന ആദ്യഘട്ട ഇഫ്താര്‍ സംഗമം മതസൗഹാര്‍ദ്ദ വേദി എന്നനിലയില്‍ ശ്രദ്ദേയമായി. ഇന്ത്യന്‍ എംബസി പ്രതിനിധി ശ്രീ സിബി യു എസ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ശ്രീ ഫൈസല്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
പ്രഡിഡന്റ് ടോം ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി നയാഫ് സിറാജ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഐഡിയല്‍ സലിം നന്ദിയും രേഖപ്പെടുത്തി. ശ്രീ വിബീഷ് തിക്കോടി, ശ്രീ.റിജോയ് വര്ഗീസ് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ഡബ്ലിയു എം എഫ്പ്രതിനിധികളായ മാത്യു അരീപ്പറമ്പില്‍, രഞ്ജിനി വിശ്വനാഥ് എന്നിവര്‍ആശംസകള്‍ അറിയിച്ചു. കുവൈറ്റിലെ ക്ഷണിക്കപ്പെട്ടരാഷ്ട്രീയ?സാമൂഹിക, സാംസ്‌കാരിക,മാധ്യമ പ്രമുഖര്‍ക്കൊപ്പംലോക കേരള സഭ അംഗങ്ങളായ ശ്രീ സാം പൈനുമൂട്, ശ്രീ വര്‍ഗീസ് പുതുക്കുളങ്ങര, ശ്രീ തോമസ് മാത്യു കടവില്‍, ശ്രീശ്രിംലാല്‍ മുരളി, ശ്രീ ബാബു ഫ്രാന്‍സിസ് എന്നിവരുടെ മഹനീയ സാന്നിധ്യം സദസിനെ ധന്യമാക്കി.
രണ്ടാം ഘട്ട ഇഫ്താര്‍ സംഗമം 02- ജൂണ്‍-2018-യില്‍ കുവൈറ്റിലെ ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹോദരങ്ങള്‍ക്കൊപ്പം നടത്തപ്പെട്ടു. പ്രസ്തുത പരിപാടികള്‍ക്ക് പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കുമൊപ്പംവൈസ് പ്രസിഡന്റ്ശ്രീ ജെയ്സണ്‍ കാളിയാനില്‍, കുവൈറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ സുനില്‍ എസ് എസ്, ശ്രീ വര്‍ഗീസ് പോള്‍, ശ്രീ എല്‍ദോസ് കെ ജോസ്, ശ്രീ സുഷിന്‍ സാമുവല്‍, ശ്രീ സുജികുമാര്‍, ശ്രീ ശിഖില്‍, ശ്രീ ഹമാന്‍ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.