പിണറായി വിജയനെ കൊല്ലും ; ഭാര്യയെയും മകളെയും ബലാല്‍സംഗം ചെയ്യും ; ഫേസ്ബുക്ക് ലൈവില്‍ വധഭീഷണിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍
ഫേസ്ബുക്ക് ലൈവിലൂടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണകുമാര്‍ എസ്. എന്‍ നായര്‍ എന്നയാള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കൊലപാതകവും ബലാല്‍സംഗവും അടക്കമുള്ള ഭീഷണി ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നുമാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇയാള്‍ ഭീഷണി മുഴക്കിയത്. ദുബായിലെ ജോലി രാജിവച്ചു പിണറായിയെ കൊല്ലാന്‍ വേണ്ടി മാത്രമാണ് താന്‍ നാട്ടിലേയ്ക്ക് വരുന്നത് എന്നും ഇയാള്‍ പറയുന്നു. കള്ളു ചെത്താന്‍ പോകുന്നവന്‍ ആ പണിക്കു പോണം എന്ന നിലയില്‍ മുഖ്യമന്ത്രിക്കു നേരെ ജാതി ആക്ഷേപവും ഇയാള്‍ നടത്തുന്നു.
തനിക്ക് മാസം രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും അത് ഈ കൊലപാതകം നടത്താനുള്ളതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. ‘ഞാന്‍ കൃഷ്ണകുമാര്‍ നായര്‍. പഴയ ആര്‍എസ്എസുകാരനായിരുന്നു. കാര്യങ്ങള്‍ മുന്‍പോട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഞാന്‍ വീണ്ടും സജീവമായി രംഗത്തേയ്ക്കിറങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്റെ ലൈഫ് എങ്ങനെ പോയാലും കുഴപ്പമില്ല വിചാരിച്ച കാര്യം നടത്തും എന്നാണു ഇയാള്‍ പറഞ്ഞത്. മലയാളത്തിലും ഹിന്ദിയിലുമായാണ് ഇയാള്‍ ഭീഷണി മുഴക്കുന്നത്. അതേസമയം വീഡിയോയ്ക്ക് എതിരെ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ പ്രതികരിച്ചു തുടങ്ങിയ ഉടന്‍ ഇയാള്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തന്റെ ലൈവിന് ഹൈന്ദവ സംഘടനകള്‍ മറുപടി തരണം എന്നും എല്ലാവരില്‍ നിന്നും. കിട്ടിയില്ലെങ്കില്‍ ഹൈന്ദവ സംഘടനകളൊന്നും കേരളത്തില്‍ വേണ്ട എന്നും അയാള്‍ പറയുന്നു.
ഭീഷണിയുടെ ചുരുക്കിയ രൂപം :
‘ഞാന്‍ കൃഷ്ണകുമാര്‍ നായര്‍. പഴയ ആര്‍എസ്എസുകാരനായിരുന്നു. കാര്യങ്ങള്‍ മുന്‍പോട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഞാന്‍ വീണ്ടും സജീവമായി രംഗത്തേയ്ക്കിറങ്ങഉന്നു. സ്റ്റേ ചെയ്യുന്നത് ദുബായിയില്‍. ജോലി രാജിവച്ച് നാട്ടിലേയ്ക്ക് വരുകയാണ്. നാട്ടില്‍ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാന്‍ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാന്‍ അങ്ങ് തീരുമാനിച്ചാല്‍ അതങ്ങ് ചെയ്യും. ലസിത വിജയനെതിരെ പരാതി കൊടുത്തിട്ട് പിണറായി വിജയന്റെ പൊലീസ് (തെറി)…. ഞാനൊരു ബിജെപിക്കാരനാണ് ആര്‍എസ്എസുകാരനാണ്. ഇതേപോലൊരു മുഖ്യമന്ത്രിയെ നേരത്തെ കണ്ടിട്ടുണ്ടോ…
ഉമ്മന്‍ ചാണ്ടി ഇതിനു മുന്‍പ് ഭരിച്ചിരുന്നു. സാധാരണക്കാരന്റെ വിഷമങ്ങള്‍ കേള്‍ക്കാന്‍, നാടകമാണെങ്കില്‍ കൂടി അയാള്‍ കാത്തിരുന്നു. എടാ കള്ളു ചെത്താന്‍ പോണവന്‍ കള്ള് ചെത്താന്‍ പോണം. അല്ലാതെ ഈ പണിക്കിറങ്ങരുത്. ഞാന്‍ വരുന്നു കേരളത്തിലേയ്ക്ക്. എന്റെ പാസ്പോര്‍ട്ട് നംമ്പരും എല്ലാം നിനക്ക് കൃത്യമായി തരാം. നിനക്ക് എന്ത് (തെറി) ചെയ്യാന്‍ പറ്റുന്നെങ്കില്‍ ചെയ്യ്. വന്ന് നിന്റെയൊക്കെ വീട്ടില്‍ കയറി പടപടപടാന്ന് പൊട്ടിക്കും. അതിനുള്ള കാശ് സമ്പാദിക്കാന്‍ മാത്രമാണ് ഇവിടെ വന്നത്. എനിക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളമുണ്ട്. ഞാന്‍ സീനിയര്‍ റിഗ്ഗിങ് സൂപ്രവൈസറാണ്. ഒരു കാര്യം ചെയ്യാം ഞാന്‍ വന്ന് നിന്റെ പെണ്ണുമ്പിള്ളയേയും മോളെയും നിന്റെ മുന്നിലിട്ട് ശരിക്കങ്ങോട്ട് മറ്റേ പരിപാടി ചെയ്യാം. മണി പറഞ്ഞ മാതിരി, കാട്ടുകുരങ്ങന്‍ മണി പറഞ്ഞതു മാതിരി, നിന്റെ മുന്നിലിട്ട് മറ്റേ പണിയങ്ങ് ചെയ്യാം (വീണ്ടും തെറി) നീ സഹിക്കുമോ (തെറി).