കെ. മുരളീധരന്റെ ചൊറിച്ചിലിന് ജോസഫ് വാഴക്കന്റെ മരുന്ന്
കോട്ടയം: ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വി കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരിന് വഴിതുറന്നിരുന്നു. പ്രവര്‍ത്തന രീതിയില്‍ കാര്യമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്ന് അഭിപ്രായപ്പെട്ട കെ.കെ. മുരളീധരന്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചു കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍.
‘നത്തോലി ഒരു ചെറിയ മീനല്ല’
‘ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല’
എന്ത് ചെയ്യാം ! എന്ന തലവാചകവുമായാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ ? എന്ന ചോദ്യവും വാഴക്കന്‍ ചോദിക്കുന്നു. ചൊറിച്ചിലുള്ളപ്പോള്‍ പുരട്ടാനുള്ള ലേപനത്തിന്റെ ചിത്രവും ഒപ്പമുണ്ട്
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
‘നത്തോലി ഒരു ചെറിയ മീനല്ല’
‘ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല’
എന്ത് ചെയ്യാം !
ചിലരുടെ ശീലങ്ങള്‍ നമുക്ക് മാറ്റാനാവില്ല.രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍ പരസ്പരം ബഹുമാനം പുലര്‍ത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശെരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം.തന്റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്.കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണം.
https://www.facebook.com/josephvazhackan/photos/a.281918175321559.1073741829.207589332754444/917080328472004/?type=3&theater