കുടുംബ ഗ്രൂപ്പില്‍ ഫോട്ടോസ് ഷെയര്‍ ചെയ്ത യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു
വാട്സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഹരിയാനയിലെ സോനിപ്പത്തിലാണു സംഭവം. ലവ് (20) ആണ് കൊല്ലപ്പെട്ടത്. ഒമ്പതു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പിതാവു കൂടിയാണ് ലവ്. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. ലവിന്റെ സഹോദരന്‍ അജയ്‌യുടെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലെ അത്താഴത്തിനു ശേഷമെടുത്ത ചില ചിത്രങ്ങള്‍ അറിയാതെ വാട്‌സാപ്പില്‍ പങ്കുവയ്ക്കപ്പെടുകയായിരുന്നു കൊലപാതക കാരണം.
ഫോട്ടോ കണ്ട് കുപിതനായ ദിനേശ് എന്നയാള്‍ അദ്ദേഹത്തേയും സഹോദരങ്ങളേയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ടും ഇഷ്ടിക കൊണ്ടും ലവിനെയും അജയ്‍യെയും ഇവര്‍ മർദിച്ചു. ലവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അജയ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗ്രൂപ്പില്‍ ആവശ്യമില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുത് എന്ന് നിയമം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ ലവ് സ്ഥിരം തന്‍റെയും വീട്ടുകാരുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുമായിരുന്നു. ഇതാണ് ഗ്രൂപ്പ് അഡ്മിനെ ചൊടിപ്പിച്ചത്.