കൈ രേഖ പറയും ഇവരെ പ്രണയിക്കാമോ എന്ന്

കൈ രേഖകളെ അടിസ്ഥാനപ്പെടുത്തി ഭൂതവും ഭാവിയും പ്രവചിക്കുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന രേഖകളാണ് ആയുര്‍ രേഖ, ബുദ്ധി രേഖ, ഹൃദയ രേഖ. പുരുഷന്മാരുടെ വലത് കയ്യും, സ്ത്രീകളുടെ ഇടത് കയ്യുമാണ് രേഖാ പരിശോധനക്കായി ഉപയോഗിക്കുക. ചിലരുടെ കൈയ്യില്‍ രേഖകള്‍ വളരെ കുറവും മറ്റുചിലര്‍ക്ക് ധാരാളമായി രേഖകള്‍ ഉള്ളതുമായി കാണാം. പ്രധാനമായും മുകളില്‍ പറഞ മൂന്ന് ഹസ്ത രേഖാ വിദഗ്ദ്ധര്‍ ആശ്രയിക്കുക, സൂക്ഷ്മമായ വിശകലനങ്ങള്‍ക്കായി മറ്റുള്ളവയും.

മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ രണ്ടുകൈകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ രേഖകള്‍ ഒരേ ലൈനില്‍ വരുകയാണെങ്കില്‍ ഇത്തരക്കാര്‍ സൗമ്മ്യരും, മറ്റുള്ളവരുടെ ഇഷ്ട്ട പാത്രവുമായിരിക്കും. മറ്റുള്ളവരുടെ ഇഷ്ട്ടാനിഷ്ടങ്ങള്‍ക്ക് തങ്ങളുടേതിനേക്കാള്‍ വിലകല്‍പ്പിക്കുന്നവരാണിവര്‍. അതുകൊണ്ട് തന്നെ പ്രേമവിവാഹത്തിനുള്ള സാധ്യത ഇല്ല. ഇക്കൂട്ടര്‍ എല്ലാവരുടെയും ഇഷ്ട്ടങ്ങള്‍ക്ക് വഴങ്ങി മറ്റുള്ളവരുടെ അഭിപ്രായം മാനിച്ച് പങ്കാളികളെ തിരഞ്ഞെടുക്കുന്നവരാണ്. ഇവരുമൊത്തുള്ള കുടുംബ ജീവിതം 95 % വും വിജയമായിരിക്കും.

വലത് കയ്യിലെ രേഖ ഉയര്‍ന്നതാണെങ്കില്‍ ഇവര്‍ക്ക് വ്യക്തമായ തീരുമാങ്ങള്‍ ഉള്ളവരായിരിക്കും. ഇക്കൂട്ടരുടെ ജീവിത പങ്കാളിക്ക് പ്രായം കൂടുതലാകുവാനുള്ള സാധ്യതയാണ് പൊതുവെ കാണുന്നത്. പ്രണയ വിവാഹത്തിനുള്ള സാധ്യത വളരെ കുറവുള്ളവരാണിവര്‍. ആരുടേയും നിര്‍ബന്ധങ്ങള്‍ ക്കോ, പ്രേരണകള്‍ക്കോ ഇവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാനാകില്ല. ഒരല്‍പം ടഫ് ആയി പെരുമാറുന്ന ഇവര്‍ ജീവിത വിജയം നേടുന്നവരാണ്. പെട്ടെന്ന് ദേഷ്യപെടുന്ന സ്വാഭാവക്കാരും, പ്രതികരിക്കുന്നവരുമാണിവര്‍. ഇവര്‍ ഒട്ടും റൊമാന്റിക്കായിരിക്കില്ലെങ്കിലും ജീവിത പങ്കാളിയോട് കൂറ് പുലര്‍ത്തുന്നവരായിരിക്കും.

ഇടത് കയ്യിലെ രേഖയാണ് ഉയര്‍ന്നതെകില്‍ ഇത്തരക്കാര്‍ പ്രണയത്തിനായി നിലകൊള്ളുന്നരെന്ന് പറയേണ്ടി വരും. ഇക്കൂട്ടര്‍ക്കിടയില്‍ പ്രണയ വിവാഹത്തിനാണ് സാധ്യത കൂടുതലും. ജീവിതത്തിലെ ഏത് വെല്ലുവിളികളെയും ഇവര്‍ നേരിടും, ഇവര്‍ പൊതുവെ റൊമാന്റിക്കും, എപ്പോഴും തമാശ്ശ പറയുന്നവരും ആയിരിക്കും. മറ്റുള്ളവരുടെ സ്‌നേഹം പിടിച്ച് പറ്റാന്‍ ഇവര്‍ പല അഭ്യാസങ്ങളും കാണിക്കും. ഇവരുടെ പ്രണയം ആത്മാര്‍ത്ഥമായിരിക്കും.