കോടിക്കണക്കിന് ബാബാ ആരാധകരുടെ പിന്തുണ ഉറപ്പാക്കാന്‍


2014ല്‍ മോഡി തരംഗത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരി. അടുത്ത ഇലക്ഷന് ഒരു കൊല്ലം തികച്ചില്ല, ഇന്ന് മോഡി തരംഗത്തിന് ശക്തിപോരാ. കര്‍ണ്ണാടക ഇലക്ഷന്‍ കഴിഞ്ഞതോടെ അമിത് ഷായുടെ അമിത ആത്മവിശ്വാസത്തിനും കോട്ടം തട്ടിയിട്ടുണ്ട്. ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു ബിജെപി.


കഴിഞ്ഞ ദിവസം അമിത് ഷാ ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാബാ രാംദേവ് വരുന്ന ഇലക്ഷനില്‍ ബിജെപി സര്‍ക്കാരിന് മികച്ച പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ആണ് താന്‍ എത്തിയത്, സര്‍ക്കാര്‍ ഇതുവരെ നടത്തിയ വികസന ജനക്ഷേമ പരിപാടികളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ബാബയുടെ കോടിക്കണക്കിനു വരുന്ന ആരാധകരുടെയും കൂടി പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുമെന്നും അമിത്ഷാ മാധ്യമങ്ങളോട് പറഞ്ഞു.


‘സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍’, രാജ്യത്തെ വിവിധ മേഖലയിലുള്ള ഒരു ലക്ഷം പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ നേരില്‍ കണ്ട് പിന്തുണ ഉറപ്പാക്കുക എന്നതാന് ദൗത്യം. 50 പ്രമുഖ വ്യക്തികളെ അമിത് ഷാ തന്നെ നേരില്‍ ചെന്നു കാണുന്നുണ്ട്. രത്തന്‍ ടാറ്റ, ലത മങ്കേഷ്‌കര്‍, മാധുരി ദീക്ഷിത്, ഉദ്ധവ് താക്കറെ, ബാബാ രാംദേവ്, കപില്‍ ദേവ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ ചീഫ് ജസ്റ്റിസ് ലാഹോത്തി, അങ്ങിനെ പോകുന്നു ആ ലിസ്റ്റ്. പോകുമ്പോള്‍ മോഡി സര്‍ക്കാര്‍ ഇതുവരെ ചെയ്ത ജനക്ഷേമ പരിപാടികളുടെയും വികസന പരിപാടികളുടെയും ബുക്ലെറ്റുകളും നല്‍കുന്നുണ്ട്.

ഈ പരിപാടിയുടെ പ്രധാന നാല് ഉദ്ദേശങ്ങള്‍ ഇവയാണ്: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പ്രതികരണം, അടുത്ത ഇലക്ഷന് വേണ്ട പിന്തുണയും വോട്ടും, സൗജന്യമായി കിട്ടുന്ന പബ്ലിസിറ്റി, പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രതിച്ഛായാ പ്രതിസന്ധി തരണം ചെയ്യുക.