യുവതുര്‍ക്കികള്‍ക്ക് നേതൃത്വത്തിന്റെ തിരിച്ചടി


ലീഗിന്റെയും മാണിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും മുന്നണിയിലെ കക്ഷികളും ഞെട്ടലില്‍.

ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിനുള്ള ഒരു സീറ്റ്. അത് വീണ്ടും പി ജെ കുര്യന് നല്‍കും എന്ന അവസ്ഥ വന്നപ്പോള്‍ ആണ് കോണ്‍ഗ്രസിലെ ബല്‍റാമും, ഷാഫിയും, ഹൈബിയും അടക്കമുള്ള യുവതുര്‍ക്കികള്‍ എതിര്‍പ്പുമായി മുന്നോട്ടു വന്നത്. നിരവധി നേതാക്കള്‍ കടുത്ത പ്രതികരണങ്ങള്‍ നടത്തിയിരുന്നു. മാണിയെ മുന്നണിയിലേക്ക് എടുക്കുന്നതിനു മുന്‍പ് തന്നെ ഒരു രാജ്യസഭാ സീറ്റ് നല്‍കിയ ഫോര്‍മുല ലീഗ് ഒഴികെ മറ്റു ഘടക കക്ഷികള്‍ മനസിലാകുന്നില്ല.

ഒരു കാരണവശാലും സീറ്റ് വിട്ടുകൊടുക്കരുതെന്ന് സുധീരന്‍ രമേശ് ചെന്നിത്തലയെ അറിയിച്ചു. കഴിവുകെട്ട കോണ്‍ഗ്രസ് നേതൃത്വത്തെ ഘടകക്ഷികള്‍ മുതലെടുത്തു എന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. ഒഴിവുവന്ന ഒരേയൊരു സീറ്റ് സാധാരണ മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസ് ആണ് എടുക്കാറ്. അത് ഘടകക്ഷികള്‍ക്കു കൊടുന്നെങ്കില്‍ ആ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യണം മാത്രമല്ല തങ്ങള്‍ക്കും രാജ്യസഭാ സീറ്റിന് അവകാശമുണ്ടെന്ന് ജോണി നെല്ലൂരും പറഞ്ഞു.