മിന്നലിന്റെ ഫോട്ടോ എടുത്ത ആള്‍ മിന്നലേറ്റ് മരിച്ചു
ഇടിമിന്നലിന്റെ ചിത്രം പകര്‍ത്താന്‍ നിന്നയാള്‍ മിന്നലേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ചെന്നൈക്കടുത്തുള്ള തുരൈപ്പാക്കത്തിലെ എച്ച് എം രമേശ്(43) എന്നയാളാണ് മരണപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സുണ്ണാമ്പുകുളത്തെ സുഹൃത്തിന്റെ ചെമ്മീന്‍ ഫാം സന്ദര്‍ശിക്കവെയാണ് സംഭവം. ഉച്ചയ്ക്ക് 3.30ന് തന്റെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് മിന്നലിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു രമേശ്.
പക്ഷെ മിന്നലേറ്റ് രമേശ് വീഴുകയായിരുന്നു. അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നെഞ്ചിലും മുഖത്തും പൊള്ളലേറ്റത് ശ്രദ്ധയില്‍പ്പെട്ടത്. ഇടിമിന്നലിന്റെ ചിത്രം പകര്‍ത്തുക ഇപ്പോള്‍ പലരും ശ്രമിക്കുന്ന ഒന്നാണ്. വളരെയധികം അപകടം പിടിച്ച ഇതില്‍ നിന്നും ആളുകള്‍ പിന്തിരിയണമെന്ന ജാഗ്രതാ നിര്‍ദേശം പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.