കോണ്ഗ്രസ് നേത്രുത്വത്തിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എം എല്‍ എ

കെ എം മാണി നയിക്കുന്ന കേരളാ കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചതൊഴിവാക്കിയാല്‍ സാധരണയായി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് പറയാറുമില്ല..പക്ഷെ ഇപ്പോ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ലാ..’ ഷാഫി പറയുന്നു.

ഇതൊരു കീഴടങ്ങലാണ്…
ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത്..
എന്നിട്ട് തിരിച്ച് വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍…കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി എന്നും നിരാശയുണ്ട് പക്ഷെ, ഈ പതാക താഴെ വെക്കില്ലായെന്നും പാര്‍ട്ടിക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസ്സ് ഈ രാജ്യത്തിന്റെ അനിവാര്യതയാണ്.

ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിര്‍ണ്ണയം കൊണ്ടും നിര്‍ത്തി പോകാവുന്ന യുദ്ധമല്ല 2019ല്‍ നമ്മളേറ്റെടുക്കേണ്ടത്.. എന്നും ഷാഫി പറയുന്നു. നേരത്തെ വയസായവര്‍ക്ക് സീറ്റ് നല്‍കുന്നതിനു എതിരെ പാര്‍ട്ടിയിലെ യുവനേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. അതിനിടയിലാണ് കേരളാ കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കികൊണ്ട് പാര്‍ട്ടി നേത്രുത്വം തീരുമാനം എടുത്തത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :