കാനഡയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
ടൊറോണ്ടോ: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ലിയു.എം. എഫ്) ടൊറോണ്ടോ ആസ്ഥാനമായി കാനഡയില്‍ പുതിയ പ്രൊവിന്‍സ്.
ലിജോ ചാക്കോ (പ്രസിഡന്റ്), ദിലീപ് തോമസ് (വൈസ് പ്രസിഡന്റ്), രതീഷ് മേഞ്ചേരി മണി (സെക്രട്ടറി), രാജേഷ് കൃഷ്ണന്‍നായര്‍ (ജോയിന്റ് സെക്രട്ടറി), അനൂപ് പ്രേമചന്ദ്രന്‍ (ട്രെഷറര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു. കോഓര്‍ഡിനേറ്റര്‍ ബെന്‍സണ്‍ സെബാസ്റ്റ്യന്‍ നിലവിലെ ചുമതലയില്‍ തുടരും.
ചാള്‍സ് പോള്‍ മുണ്ടയ്ക്കല്‍ (പി.ആര്‍. ഒ), ജെറാള്‍ഡി ജെയിംസ് (വിമന്‍സ് കോഓര്‍ഡിനേറ്റര്‍), സോണാലി ഫ്രാന്‍സിസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ ഘട്ടങ്ങളിലെയ്ക്കുള്ള സംഘടനയുടെ കര്‍മ്മപരിപാടികള്‍ തയ്യാറായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.