അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍


‘ടെന്‍ഡുല്‍ക്കര്‍’, ഇന്ത്യന്‍ ടീം ലിസ്റ്റില്‍ വീണ്ടും ആ പേര്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ജേഴ്‌സിയണിയുന്നു. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കും. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്ക് അര്‍ജ്ജുന് സെലെക്ഷന്‍ നേടിയിരിക്കുന്നത്. 18 വയസ്സുള്ള അര്‍ജ്ജുന്‍ ഇടംകയ്യന്‍ പേസ് ബൗളറും ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനും ആണ്.

അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ അര്‍ജ്ജുന്‍ ഇടം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ഈ നേട്ടം അവന്റെ ക്രിക്കറ്റ് കരിയറില്‍ ഏറെ നിര്‍ണ്ണായകമായ ഒന്നാണ്. അഞ്ജലിയുടെയും എന്റെയും എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും എന്നും അര്‍ജ്ജുന്റെ കൂടെയുണ്ട്.

മറ്റൊരു ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ സുഹൃത്തും സഹ കളിക്കാരനുമായിരുന്ന രാഹുല്‍ ദ്രാവിഡ് ആണ് അണ്ടര്‍ 19 ഇന്ത്യന്‍ ടീം കോച്ച്.

പതിമൂന്നാം വയസ്സില്‍ പേസ് ബൗളര്‍ ആകണമെന്ന മോഹവുമായി ചെന്നൈയിലെ എംആര്‍എഫ് പാസ് അക്കാഡമിയില്‍ ചേര്‍ന്നിരുന്നു അര്‍ജ്ജുന്‍. അന്ന് അവിടെ ട്രെയിനര്‍ ആയിരുന്ന ബൗളിംഗ് ഇതിഹാസം ഡെന്നിസ് ലിലി അര്‍ജ്ജുനെ റിജെക്ട് ചെയ്തിരുന്നു. ബാറ്റിങ്ങില്‍ ശ്രദ്ധിക്കാനാണ് അന്ന് ലിലി നല്‍കിയ ഉപദേശം. പിന്നീട് നാഷണല്‍ ക്രിക്കറ്റ് അക്കാദമി കോച്ച് ആയ അതുല്‍ ഗേയ്ക്ക്വാഡ് ആണ് അര്‍ജ്ജുനെ പരിശീലിപ്പിച്ചത്. ‘വിശ്വവിഖ്യാതനായ അച്ഛന്റെ മകന്‍ ആയതുകൊണ്ട് താരതമ്യങ്ങളുടെയും യോഗ്യതയുടെയും സമ്മര്‍ദ്ദം നേരിടേണ്ടി വരും അര്‍ജ്ജുന്. അത് വളരെ തന്മയത്തത്തോടെ നേരിടാന്‍ അയാള്‍ക്ക് കഴിയും. അച്ഛന്റെ പേര് ഒരിക്കലും മതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല, സഹ കളിക്കാരോ കോച്ചുമാരോ അങ്ങിനെ കാണാനും അര്‍ജ്ജുന്‍ ആഗ്രഹിക്കുന്നില്ല.