കൊടുങ്ങലൂരില്‍ പാസ്റ്റ്‌ര്‍ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദനം (വീഡിയോ)
സുവിശേഷ പ്രസംഗത്തിന് വന്ന പാസ്റ്റ്‌റിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദനം. തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സംഭവം. മതസന്ദേശ പ്രചാരണത്തിനായി ലഘുലേഖകളുമായി വീടുകളില്‍ കയറിയിറങ്ങിയിരുന്ന മൂന്നു പാസ്റ്റര്‍മാരെ തടഞ്ഞുനിര്‍ത്തി ഒരു സംഘം സംഘപരിവാറുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഗോപി കൊടുങ്ങല്ലൂര്‍ എന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനാണ് പാസ്റ്റര്‍മാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നത്. ഇവരുടെ കൈവശമുള്ള നോട്ടീസും ലഘുലേഖകളും പിടിച്ചുവാങ്ങിയ ഇയാള്‍ ഇവ നിര്‍ബന്ധിച്ചു കീറിക്കളയിക്കുകയും ചെയ്യുന്നുണ്ട്. ഈ ഏരിയയില്‍ നിങ്ങള്‍ വരേണ്ട കാര്യമില്ലെന്നും ഇത് ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന പ്രദേശമാണ് എന്ന് പ്രവര്‍ത്തകര്‍ പറയുകയും ചെയ്യുന്നുണ്ട്.
ക്രിസ്തു രാജ്യമുണ്ടാക്കാന്‍ നടക്കുന്നതാണോ എന്നു ചോദിക്കുന്ന ?ഗോപി ഇത് ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഏരിയയില്‍ കയറിക്കളിച്ചാല്‍ വിവരമറിയുമെന്നും ഭീഷണി മുഴക്കുന്നു. നിങ്ങളുടെ ഏരിയ ആണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു എന്ന് പാസ്റ്റര്‍മാരില്‍ ഒരാള്‍ പറയുമ്പോള്‍ ഹിന്ദുക്കള്‍ താമസിക്കുന്ന വീടുകളില്‍ നിങ്ങള്‍ വരേണ്ട കാര്യമില്ലെന്നാണ് അയാള്‍ പറയുന്നത്. ഏതെങ്കിലും ഹിന്ദുക്കളുടെ ഏരിയയില്‍ കണ്ടുകഴിഞ്ഞാല്‍ പ്രായമൊന്നും നോക്കില്ല, ഇവിടം ഞങ്ങളങ്ങ് പൊളിക്കും എന്നു പറഞ്ഞ് ഇവരില്‍ മുതിര്‍ന്ന പാസ്റ്ററിന്റെ വയറിന് കുത്തിപ്പിടിച്ച് തള്ളിക്കൊണ്ടുപോവുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇന്ത്യയില്‍ മതപരിപരിവര്‍ത്തനത്തിന് ഭരണഘടനാ അവകാശം നിലനില്‍ക്കെയാണ് ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെ സംഘപരിവാര്‍ ആക്രമിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ നിരന്തരം സംഭവിക്കുന്ന ആക്രമണമാണ് ഇപ്പോള്‍ കേരളത്തിലും അരങ്ങേറിയിരിക്കുന്നത്. ഇവരുടെ കൂടെയുള്ളവര്‍ തന്നെയാണ് വീഡിയോ എടുത്ത് പുറത്തു വിട്ടത്. അതേസമയം വിഷയത്തില്‍ പരാതി ഒന്നും ലഭിക്കാത്തത് കാരണം പോലീസ് കേസ് എടുത്തിട്ടില്ല എന്നാണു അറിയുന്നത്.