അച്ഛന്‍ റോള്‍ മോഡല്‍ അല്ല: അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍
ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കു സെക്ഷന്‍ നേടിയിരിക്കുന്നു. എന്നാല്‍ നമ്മെ ഏറെ കൗതുകപ്പെടുത്തുന്നത് അര്‍ജ്ജുന്റെ റോള്‍ മോഡല്‍ ഒരിക്കലും അച്ഛന്‍ ടെന്‍ഡുല്‍ക്കര്‍ അല്ല എന്നതാണ്. ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആണ് അര്‍ജ്ജുന്‍. ഓസ്ട്രേലിയന്‍ ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സും ആണ് ഇയാളുടെ റോള്‍ മോഡല്‍സ്. ക്രിക്കറ്റില്‍ അല്ലെങ്കിലും ജീവിതത്തില്‍ അച്ഛന്‍ തന്നെയാണ് അര്‍ജ്ജുന്റെ റോള്‍ മോഡല്‍.
സ്ഥിരമായി 135km/hr സ്പീഡ് നിലനിര്‍ത്താന്‍ കഴിവുള്ള ഫാസ്റ്റ് ബൗളര്‍ ആണ് അര്‍ജ്ജുന്‍. ആറാടിയിലധികം ഉള്ള ഉയരവും മികച്ച ശാരീരിക ക്ഷമതയും അര്‍ജ്ജുന് ഏറെ ഗുണം ചെയ്യും എന്നും കോച്ച് അടല്‍ ഗെയ്ക്വാഡ് പറഞ്ഞു. ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര ക്ലബ്ബ് കളില്‍ കളിച്ചിട്ടുണ്ട്. 2015ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഒരു ക്യാമ്പില്‍ വിഖ്യാത പാകിസ്ഥാന്‍ പേസര്‍ വാസിം അക്രമിന്റെ മുന്നില്‍ ഏറെ മതിപ്പുളവാക്കുന്ന പ്രകടനം നടത്തിയിരുന്നു. ഏഷ്യന്‍ ക്രിക്കെറ്റിങ് രാജ്യങ്ങളില്‍ നാം കാണുന്ന ക്രിക്കറ്റിനോട് അഭിനിവേശമുള്ള ഒരു 15 വയസ്സുകാരനാണ് അയാള്‍.
2015ല്‍ നടന്ന ഒരു എക്‌സിബിഷന്‍ മാച്ചില്‍ ബാറ്റിംഗ് ഇതിഹാസം ബ്രയന്‍ ലാറയെ ബൗള്‍ഡ് ആക്കിയിട്ടുണ്ട്. മുംബൈയില്‍ ഇന്ത്യന്‍ ടീമിന് നേടി പ്രാക്റ്റീസ് നടക്കുമ്പോഴെല്ലാം സ്ഥിരമായി നമ്മുടെ മികച്ച ബാറ്റസ്മാന്‍മാര്‍ക്ക് വേണ്ടി ബൗള്‍ ചെയുന്നുണ്ട് അര്‍ജ്ജുന്‍. മാത്രമല്ല നേടി പ്രാക്ടിസിനിടെ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ധവാന്‍, രഹാനെ എന്നിവരെ പലപ്പോഴും വിക്കെറ്റിനുമുന്നില്‍ കുരുക്കിയിട്ടുമുണ്ട്.