സല്‍മാന്‍ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക നായകന്‍ പിടിയില്‍
ബോളിവുഡ് മസില്‍മാന്‍ നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയ അധോലോക നേതാവ് അറസ്റ്റില്‍. സമ്പത്ത് നെഹ്‌റ എന്ന അധോലോക നേതാവാണ് ഹരിയാന പോലീസിന്റെ പ്രത്യേക ദൗത്യസേനയുടെ പിടിയിലായത്. ഹൈദ്രാബാദില്‍ വെച്ചാണ് നെഹ്റ പിടിയിലായത്. സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും അതിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തത് സമ്പത്ത് നെഹ്‌റയായിരുന്നെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഇതിനായി ഇയാള്‍ മുംബൈയില്‍ രണ്ടു ദിവസം ചിലവഴിച്ചിരുന്നു. ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ സല്‍മാന്റെ വീട്ടിലും പരിസരങ്ങളിലും എത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
നടന്റെ യാത്രകളും പോക്കുവരവുകളും രേഖപ്പെടുത്തുകയും അക്രമണത്തിന് ഉചിതമായ സ്ഥലവും ആവശ്യമായ ആയുധവും നിശ്ചയിക്കുകയും ചെയ്തതായും ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്ന് പ്രത്യേക ദൗത്യസംഘത്തിന്റെ തലവന്‍ സതീഷ് ബാലന്‍ പറഞ്ഞു. ദേശീയതലത്തില്‍ ഡെക്കാത്തലോണ്‍ താരമായ ഇയാള്‍ ചണ്ഡീഗഡ് പോലീസിലെ ഇന്‍സ്‌പെക്ടറുടെ മകനാണ്. ലോറന്‍സ് ബിഷ്‌നോയിയുടെ അധോലോക സംഘത്തിലെ സുപ്രധാന അംഗമാണ് ഇയാള്‍. ഈ വര്‍ഷം ജനുവരിയിലാണ് സല്‍മാന്‍ ഖാന് വധഭീഷണിയുണ്ടാകുന്നത്. ജയിലില്‍ കിടക്കുന്ന ബിഷ്‌ണോയ് ഫോണ്‍ മുഖേന തന്റെ അനുചരന്‍മാരുമായി നിരന്തരം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അങ്ങനെയാണ് സല്‍മാന്‍ ഖാനെ വധിക്കാനുള്ള ജോലി സമ്പത്ത് നെഹ്‌റയെ ഏല്‍പ്പിക്കുന്നതെന്നും പോലീസ് പറഞ്ഞു.