ഓ എന്‍ സി പി ഇഫ്താര്‍ സംഗമം 2018

ഓവര്‍സീസ് എന്‍ സി പി കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം 2018 ജൂണ്‍ 10 ഞായറാഴ്ച വൈകീട്ട് 5.30 മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഇഫ്താര്‍ സംഗമം മതേതരത്വം വിളിച്ചോതുന്നതായിരുന്നു.ഇഫ്താര്‍ സംഗമത്തില്‍ ഓവര്‍സീസ് എന്‍ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ജിയോ ടോമി സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബ്രൈറ്റ് വര്‍ഗ്ഗീസ്സ്ജിജോ ജോസ്, സൂരജ് പൊന്നേത്ത്, നോബിള്‍ ജോസ്, ശ്രീധരന്‍ എസ്, ഭാസ്‌കരന്‍ തേവര്‍, പ്രകാശ് ജാദവ്, ജോഫി മുട്ടത്ത് എന്നിവര്‍ സംഗമത്തിന് നേതൃത്വവും നല്‍കി. അബ്ദുള്‍ കലാം മൗലവി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ലോക കേരള സഭാംഗങ്ങളായ സാം പൈനമൂട്, തോമസ് മാതു കടവില്‍, കുവൈറ്റ് കേരള കള്‍ച്ചറള്‍ അസോസിയഷന്‍ പ്രസിഡണ്ട് ഷംസു താമരക്കുളം, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, ശ്രീ ജീ വ്‌സ് എരിഞ്ചേരി-ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ -കുവൈറ്റ് ചാപ്റ്റര്‍, മണിക്കുട്ടന്‍ എടക്കാട്-കേരള അസോസിയേഷന്‍, ഷൈജിത്ത്-കോഴിക്കോട് ജില്ല അസോസിയേഷന്‍, സാംകുട്ടി- കല ആര്‍ട്ട് കുവൈറ്റ്, ഡൈയ്‌സണ്‍ പൈനാടത്ത്- കെ എം സി എ, സക്കീര്‍ പുത്തന്‍പാലത്ത്-മാവേലിക്കര അസോസിയേഷന്‍, പ്രേം സണ്‍ കായംകുളം – ജി കെ പി എ, ജൈസണ്‍ കാളിയാനില്‍ – ഡബ്ലിയു എം എഫ്, വര്‍ഗ്ഗീസ് പോള്‍ – കുവൈറ്റ് മലയാളി സമാജം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ ശ്രീ ജേ യ്ക്കബ്ബ് ചണ്ണംപേട്ട, വിബീഷ് തീക്കൊടി എന്നിവരും സംഘടനകളെ പ്രതിനിധികരിച്ച് ശ്രീ അനൂപ് – കോട്ടയം ജില്ല അസോസിയേഷന്‍, ഉസ്മാന്‍ മoത്തില്‍-കെ കെ എം എ, ഇബ്രാഹിം മാങ്ങാങ്കുഴി-കെ എം സി സി, ശുഭ കെ സുബ്രന്‍- വേലൂര്‍ ഒരുമ, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ശ്രീ നിക്‌സണ്‍ ജോര്‍ജ്, നിജാസ് കാസിം, അബ്ദുള്‍ റസാക്ക് കുമരനെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.