വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സമയം പരീക്ഷ നടത്തുവാനുള്ള നടപടി യുണിവേഴ്‌സിറ്റിയുടെ പരിഗണനയില്‍
വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കുന്ന (എക്‌സാം ഓണ്‍ ഡിമാന്‍ഡ്) സമ്പ്രദായം നടപ്പാക്കാന്‍ യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യു.ജി.സി) പരിഗണനയില്‍ . ഇതുള്‍പ്പെടെ, സര്‍വകലാശാലകളിലെ പരീക്ഷാസംവിധാനത്തില്‍ സമൂലമാറ്റം കൊണ്ടുവരാനാണ് നീക്കം. ഇതേക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചു. മനഃപാഠമാക്കാനുള്ള വിദ്യാര്‍ഥികളുടെ ശേഷിയാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. ഇതില്‍നിന്നുമാറി പഠനത്തിലൂടെ ലഭിച്ച അറിവിന്റെ ആഴം അളക്കാനുതകുന്ന പരീക്ഷാസംവിധാനം കൊണ്ടുവരാനാണ് യു.ജി.സി.യുടെ ശ്രമം.
പരീക്ഷയെഴുതാന്‍ താന്‍ ഒരുങ്ങിയെന്ന് വിദ്യാര്‍ഥിക്ക് തോന്നുന്ന സമയത്ത് പരീക്ഷാസെന്ററിലെത്തി പരീക്ഷ എഴുതാന്‍ അനുവദിക്കുന്ന രീതിയാണ് എക്‌സാം ഓണ്‍ ഡിമാന്‍ഡ്. നിലവില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ ഇത്തരത്തില്‍ പരീക്ഷ നടത്തുന്നുണ്ട്. പരീക്ഷാസംവിധാനം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസവിചക്ഷണര്‍ തുടങ്ങിയവരില്‍നിന്ന് യു.ജി.സി. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ജൂണ്‍ 22 വരെ cflougc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമിതിക്ക് നിര്‍ദേശങ്ങളയയ്ക്കാം.