സൈന്യത്തിനെ കല്ലെറിയുന്നവരെ വെടിവെച്ചുകൊല്ലണം : ബി ജെ പി എം പി

സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ബി.ജെ.പി എം.പി ഡി.പി വാട്‌സ്. ഇത്തരം ചെറിയ തെറ്റുകള്‍ ചെയ്യുന്ന കുട്ടികളുടെ പേരിലുളള കേസുകള്‍ സര്‍ക്കാര്‍ ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പ്രഖാപിച്ച് രണ്ടു ദിവസം കഴിയുമ്പോള്‍ ആണ് കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ബി.ജെ.പി എം.പി പ്രസ്താവിച്ചിരിക്കുന്നത്.

കല്ലെറിയുന്നവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി താന്‍ അറിഞ്ഞതായും അവരെ വെടിവെച്ച് കൊല്ലണമെന്നാണ് തന്റെ തന്റെ അഭിപ്രായമെന്നും എം.പി വ്യക്തമാക്കി. ഫെബ്രവരിയിലാണ് കാശ്മീരിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ സൈന്യത്തെ കല്ലെറിഞ്ഞവരുടെ പേരിലുള്ള പതിനായിരത്തോളം എഫ്.ഐ.ആറുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.