കുടുംബപ്രശ്നം ; മധ്യപ്രദേശില്‍ ആള്‍ ദൈവം ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവങ്ങളില്‍ ഒരാളായ ഭയ്യുജി മഹാരാജ് ആണ് ആത്മഹത്യ ചെയ്തത്. തന്‍റെ വസതിയില്‍ വെച്ച് തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു. മുന്‍ മോഡലായിരുന്ന ഉദയ്‌സിന്‍ ദേശ്മുഖ് ആണ് പിന്നിട് ഭയ്യുജി മഹാരാജ് ആയി മാറിയത്. വാസ്തു, ജെമോളജി, മെഡിറ്റേഷന്‍, ഓറ ഹീലിങ് തുടങ്ങിയവയാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭയ്യുജി മഹാരാജ് ഏറെനാളായി മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നതായി വിവരങ്ങളുണ്ട്. ഇതാണ് ആത്മഹത്യക്ക് കാരണമായത്.

ഉടന്‍ തന്നെ ഇന്‍ഡോറിനെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിക്ക് മുന്നില്‍ ഇദ്ദേഹത്തിന്റെ അനുയായികള്‍ തടിച്ചു കൂടിയിരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന ഭയ്യുജിക്ക് കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് വേണ്ടെന്ന് വെക്കുകയായിരുന്നു.