രണ്ടു വര്‍ഷമായി വാ തുറന്നില്ല ; സുരേഷ്ഗോപിക്ക് എതിരെ സോഷ്യല്‍ മീഡിയ
കേരള നിയമസഭയില്‍ തന്റെ മണ്ടത്തരം പിടിച്ച ചോദ്യങ്ങള്‍ ചോദിച്ച് ട്രോളന്മാരുടെ ഇഷ്ടവ്യക്തിയായി മാറി ഇരിക്കുകയാണ് ബി ജെ പിയുടെ ഏക എം എല്‍ എ ആയ ഒ രാജഗോപാല്‍. എന്നാല്‍ ചോദ്യം ചോദിചത് കൊണ്ട് ഏവരും കളിയാക്കിയ രാജഗോപാലിന് പിന്നാലെ ഒന്നും ചോദിക്കാത്തത് കൊണ്ട് പഴി കേള്‍ക്കുകയാണ് മലയാള സിനിമാ താരവും എം പിയുമായ സുരേഷ്‌ഗോപി. രാജ്യസഭാ അംഗം ആയതിനു ശേഷം രണ്ട് വര്‍ഷത്തിനിടിയില്‍ ഇതുവരെ ഒരു ചോദ്യം പോലും അദ്ദേഹം ചോദിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 2016 ഏപ്രിലിലാണ് സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ ഇന്നുവരെ പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും സുരേഷ് ഗോപി ചോദിച്ചിട്ടില്ല.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള പ്രത്യേക പരാമര്‍ശങ്ങളും സര്‍ക്കാരില്‍ നിന്നും നേടിയെടുത്ത ഉറപ്പുകളും ‘ഒന്നുമില്ല’ എന്നാണ് വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ലഭിക്കുക. എന്നാല്‍ സഭയിലെ രണ്ട് സംവാദങ്ങലില്‍ സുരേഷ് ഗോപി ഭാഗമായിട്ടുണ്ട്. ഇത്രമാണ് രാജ്യസഭയില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം. ഒ രാജഗോപാലിന്റെ കേരള നിയമസഭയിലെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോള്‍ സുരേഷ്‌ഗോപിക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ബിജെപി എംഎല്‍എ ആയ ഒ രാജഗോപാല്‍ ആണ് സോഷ്യല്‍ മീഡിയയിലെ ശരിക്കുമുള്ള താരം. നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങളെല്ലാം മണ്ടത്തരങ്ങളായിരുന്നു. തന്റെ മണ്ഡലമായ നേമത്തെ കുറിച്ച് പോലും അദ്ദേഹത്തിന് വ്യക്തമായ ധാരണ ഇല്ലെന്നതാണ് മറ്റൊരു കാര്യം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു അദ്ദേഹം അവസാനമായി ചോദിച്ചത്. എന്നാല്‍ നേമം മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും കായികവകുപ്പ് മന്ത്രി കൂടിയായ എസ് മൊയ്തീന്‍ രാജഗോപാലിന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്‍ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് ചോദിച്ചായിരുന്നു രാജഗോപാല്‍ ചോദിച്ചിരുന്നു.
എന്നാല്‍ സാംസ്‌കാരിക് വകുപ്പുമായി ബന്ധപ്പെട്ട ഒരു സ്ഥാപനവും നേമത്ത് ഇല്ലെന്നുള്ള കാര്യം രാജഗോപാല്‍ അറിഞ്ഞില്ല. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയല്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ലാവ്‌ലിന്‍ കേസിലും അദ്ദേഹത്തിന് പണി പാളിയിരുന്നു. ലാവിലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചതിന് ഹരീഷ് സാല്‍വെയ്ക്ക് സര്‍ക്കാര്‍ എത്ര രൂപ നല്‍കിയെന്നായിരുന്നു ചോദ്യം. ലാവ്ലിന്‍ കേസ് സാല്‍വെ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്ന ഒറ്റ വാചകത്തില്‍ കാര്യം തീരുമാനമാകുകയായിരുന്നു. ഇതുവരെ നിയമസഭയില്‍ അദ്ദേഹം ചോദിച്ച ചോദ്യവും മണ്ടത്തരം ആയിരുന്നു. വീണ്ടും വീണ്ടും മണ്ടത്തരം മാത്രം ചോദിക്കുന്ന എംഎല്‍എ ഒ രാജഗോപാല്‍ മാത്രമായിരിക്കും. എന്നാല്‍ മണ്ടത്തരം ചോദിക്കേണ്ട എന്ന കരുതിയായിരിക്കണം ബിജെപി ലോക്‌സഭയിലെത്തിച്ച സുരേഷ് ഗോപി ഇതുവരെ ഒരൊറ്റ ചോദ്യം പോലും ഇതുവരെ ചോദിക്കാതിരുന്നത് എന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്.