ഈ ലോകകപ്പ് വിരസ കാഴ്ചയാകും: ഇബ്രാഹിമോവിച്ച്


ജൂണ്‍ 14ന് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തിന് തുടക്കമാകും. യൂറോപ്പിലെ മികച്ച ടീമുകളില്‍ ഒന്നായ സ്വീഡന്‍ ഇത്തവണ അവരുടെ സ്റ്റാര്‍ സ്ട്രൈക്കറെ കൂടാതെയാണ് ഇറങ്ങുന്നത്. ആ താരം മറ്റാരുമല്ല, ബാഴ്‌സലോണ, എസി മിലാന്‍ പിന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബ്കളുടെ മിന്നും താരമായിരുന്ന സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ച്. 2016 ല്‍ ഇബ്രാഹിമോവിച്ച് സ്വീഡിഷ് ടീമില്‍ നിന്നും വിരമിച്ചു.

സ്പാനിഷ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കാഴ്ചവച്ച പ്രകടനം ഇബ്രാഹിമോവിച്ചിന് ലോകമെമ്പാടും ഒട്ടനവധി ആരാധകരെ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സ്‌പോര്‍ട്‌സ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിമോവിച്ച് പറഞ്ഞത്, ‘ഫുട്ബാള്‍ ആരാധകര്‍ക്ക് താന്‍ ഇല്ലാത്ത ലോകകപ്പ് വിരസ കാഴ്ചയാകും’ എന്നാണ്. ഇത്തവണ ദേശീയ ടീമില്‍ ഉണ്ടാകില്ല എന്ന് നേരത്തെ അറിയാമായിരുന്നു, നാലു കൊല്ലം മുന്‍പും ഇതേ അഭിപ്രായം ഇബ്രാഹിമോവിച്ച് പറഞ്ഞിട്ടുണ്ട്. മുപ്പത്താറുകാരനായ താരം സ്വീഡന് വേണ്ടി 119 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സ്വീഡന് വേണ്ടി 62 ഗോളുകളും നേടിയിട്ടുണ്ട്. മികച്ച സ്വീഡിഷ് ഫോര്‍വേഡ് പുരസ്‌കാരം 11 തവണയും, 2002 മികച്ച സ്വീഡിഷ് വ്യക്തിത്വ പുരസ്‌കാരവും സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ച് നേടിയിട്ടുണ്ട്.

ഇത്തവണ ജര്‍മ്മനി, മെക്‌സിക്കോ, ദക്ഷിണ കൊറിയ അടങ്ങുന്ന ഗ്രൂപ്പ് ‘F’ ല്‍ ആണ് സ്വീഡന്‍.