ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ 5 ലാറ്റിനമേരിക്കന്‍ താരങ്ങള്‍


പല തലമുറകളിലായി കളിക്കളം കീഴടക്കിയ മികച്ച ടീമുകള്‍, അവിസ്മരണീയ പ്രകടനങ്ങളും മുഹൂര്‍ത്തങ്ങളും എന്നിവയെല്ലാം ഫുട്ബാളിനു നല്‍കിയത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ്. തങ്ങളുടെ മാസ്മരിക പ്രകടനങ്ങള്‍, സംസ്‌കാരം, പ്രതിഭ എന്നിവ കൊണ്ട് ഫുട്‌ബോളിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചതിലും ഫുട്‌ബോള്‍ ഒരു വികാരമാക്കി മാറ്റിയതിലും ലാറ്റിനമേരിക്കന്‍ താരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

9 ലോകകപ്പുകള്‍ ആണ് ലാറ്റിനമേരിക്ക നേടിയിട്ടുള്ളത്. ബ്രസീലിന് 5, അര്‍ജന്റീന ഉറുഗ്വേയ് എന്നിവര്‍ക്ക് രണ്ടു വീതവും. പേറു, ചിലി, കൊളംബിയ, ഇക്വേഡോര്‍, ബൊളീവിയ, പരാഗ്വെയ്, വെനിസ്വേല എന്നിവയാണ് ഫുട്‌ബോളിലെ മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍.

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ 5 ലാറ്റിനമേരിക്കന്‍ താരങ്ങള്‍ ആരെന്നറിയാം. പുതു തലമുറയിലെ താരങ്ങളായ നെയ്മര്‍ 54 ഗോളും സുവാരസ് 51 ഗോളും നേടി യഥാക്രമം ആരും ഏഴും സ്ഥാനങ്ങളിലുണ്ട്.

5. ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ട – 54 ഗോളുകള്‍

അര്‍ജന്റീനയുടെ ആക്രമണകാരിയായ സ്ട്രൈക്കര്‍ ആയിരുന്നു ബാറ്റിസ്ട്യൂട്ട. 77 അന്താരാഷ്ട്ര മത്സങ്ങളില്‍ നിന്നും ബാറ്റിസ്ട്യൂട്ട അര്‍ജന്റീനയ്ക്കു വേണ്ടി 54 ഗോളുകള്‍ നേടി.

4. റൊമാരിയോ – 55 ഗോളുകള്‍

തന്റെ കാലഘട്ടത്തിലെ ഏറ്റവും ആകര്‍ഷകവും സാങ്കേതിക മികവുള്ളതുമായ കളിക്കാരന്‍ ആയിരുന്നു റൊമാരിയോ. 1989 ലും 1997 ലും കോപ്പ അമേരിക്ക നേടിയ ടീമിലും 1994ല്‍ ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. പല ലോകോത്തര ഡിഫന്‍ഡര്‍മാരെയും ആശ്ചര്യപെടുത്തുന്ന ചടുലമായ ട്രിബ്ലിംഗ് ആയിരുന്നു റൊമാരിയോയുടെ പ്രത്യേകത.

3. ലിയോണല്‍ മെസ്സി – 61 ഗോളുകള്‍

ഫുട്ബാള്‍ കണ്ട ഇതിഹാസ താരങ്ങളിലൊരുവന്‍ ആണ് മെസ്സി. ഗോള്‍ അടിക്കുന്നതില്‍ മാത്രമല്ല ഗോള്‍ അടിപ്പിക്കുന്നതിലും മാന്ത്രിക ശില്പിയാണ് ഈ അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍. ഈ ലോകകപ്പില്‍ ഏറെ പ്രതീക്ഷയോടെയാണ് മെസ്സി അര്‍ജന്റീന ടീമുമായി റഷ്യയില്‍ എത്തുന്നത്.

2. റൊണാള്‍ഡോ – 62 ഗോളുകള്‍

റൊണാള്‍ഡോ എന്ന് നമ്മള്‍ അറിയുന്ന റൊണാള്‍ഡോ നാസാരിയോ. 2002 ലോകകപ്പില്‍ ബ്രസീലിന് കപ്പ് നേടികൊടുത്ത ഗോള്‍ഡന്‍ ബൂട്ട് നേടിയ ക്യാപ്പ്റ്റന്‍. 1994ല്‍ ലോകകപ്പ് നേടിയ ടീമിലും 1997 ലും 1999 ലും കോപ്പ അമേരിക്ക നേടിയ ടീമിലും റൊണാള്‍ഡോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

1. പെലെ – 77 ഗോളുകള്‍

പെലെ, ഫുട്‌ബോള്‍ ഇതിഹാസം എന്ന സ്ഥാനത്തിന് അര്‍ഹനായ ഒരേയൊരു കളിക്കാരന്‍. മികച്ച കാളി വൈദഗ്ധ്യമുള്ള പെലെയുടെ മികവില്‍ ബ്രസീല്‍ മൂന്നു ലോകകപ്പുകള്‍ നേടി. ആദ്യ ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികളെ അമ്പരപ്പിച്ച പെലെ ആദ്യ സെമി ഫൈനലില്‍ ഹാറ്റ്രിക് നേടിയാണ് ടീമിനെ ഫൈനലില്‍ എത്തിക്കുന്നത്. 1958ല്‍ സ്വീഡനെ തോല്‍പ്പിച്ച് ബ്രസീലിനു വേണ്ടി ആദ്യ ലോകകപ്പ് വിജയം നേടുമ്പോള്‍ പെലെയ്ക്ക് വെറും 17 വയസ്സായിരുന്നു പ്രായം.