അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശമായ സാംബ ജില്ലയിലെ ചാംബ്ലിയാല്‍ സെക്ടറിലാണ് പാക്കിസ്ഥാന്‍റെ വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. റംസാനിനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇത്തരമൊരു നീക്കം പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.
ചൊവ്വാവ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു. 2003ലാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. 2018ല്‍ മാത്രമായി 1000 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.