എരുമകളെ മോഷ്ട്ടിച്ചു എന്ന പേരില്‍ യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗൊഡ ജില്ലയിലാണ് സംഭവം. ഗ്രാമത്തില്‍ നിന്ന് കാണാതായ പോത്തുകളെ യുവാക്കളില്‍ നിന്ന് കണ്ടെടുത്തുവെന്നാരോപിച്ചാണ് യുവാക്കളെ അതിഭീകരമായി ആക്രമിച്ചത്. മുര്‍തസ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരാണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയില്‍ 13 എരുമകളെ ഗ്രാമത്തില്‍ നിന്ന് മോഷ്ടിച്ചെന്നാരോപിച്ചാണ് ജനക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ചത്. എന്നാല്‍ പിന്നാലെ എത്തിയ സംഘം അടുത്ത് ഗ്രാമത്തില്‍ നിന്ന് ഇവരെ പിടികൂടുകയായികുന്നു.

മോഷണം നടത്തിയ അഞ്ച് പേരില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാവാകാതെ നിന്ന മുര്‍തസ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഇരുവരും മരണപ്പെട്ടു. മരണപ്പെട്ടവര്‍ക്കെതിരെ ഇതിനു മുമ്പും കന്നുകാലി മോഷണക്കേസ് ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ട് കേസുകളാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്നുകാലികളെ മോഷ്ടിച്ചതിനും അതുപോലെ കൊലപാതകത്തിനും. മരണപ്പെട്ട മുര്‍താസിന്റെ സഹോദരന്‍ ഇതിന്മുമ്പ് ജയില്‍ശിക്ഷ അനുഭവിച്ച വയക്തിയാണെന്നും പോലീസ് പറഞ്ഞു.