നിയമസഭയില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് രാജഗോപാലിനോട് അഭ്യര്‍ത്ഥനയുമായി ശിവന്‍കുട്ടി
നിയമസഭയില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് മണ്ഡലത്തിനെ കൂടി നാണം കെടുത്തരുത് എന്ന് ഒ രാജഗോപാല്‍ എം എല്‍ എയോട് അഭ്യര്‍ത്ഥനയുമായി മുന്‍ സിപിഎം എംഎല്‍എ വി. ശിവന്‍കുട്ടി. നിയമസഭയില്‍ രാജഗോപാല്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ എല്ലാം തെറ്റുകള്‍ കടന്നു കൂടുന്നതാണ് പ്രശ്നമായിരിക്കുന്നത്. അടുത്ത തവണ നേമത്ത് ജയിച്ചുവരുന്നവര്‍ക്കുകൂടി നാണക്കേടുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഇനിയെങ്കിലും നിയമസഭയില്‍ ചോദിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിപ്പില്‍ അഭ്യര്‍ഥിച്ചത്. നേമം മണ്ഡലത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഒ. രാജഗോപാല്‍ ഉന്നയിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ് എന്നതായിരുന്നു ഒരു ചോദ്യം. പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നായിരുന്നു കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നല്‍കിയ മറുപടി. എംഎല്‍എയ്ക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു ഈ മറുപടി. അതുപോലെ നേമം മണ്ഡലത്തിലെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍ സംബന്ധിച്ച ചോദ്യവും സമാനമായിരുന്നു. നേമം മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ സ്ഥാപനങ്ങളൊന്നും ഇല്ലെന്നായിരുന്നു ചോദ്യത്തിനുള്ള മറുപടി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ശ്രീ രാജഗോപാൽ…!
സഭയിലെ വാക്കുകൾ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്.അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി നാണക്കേട് ഉണ്ടാകുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇനിയെങ്കിലും ചോദിക്കാതിരിക്കാൻ
താങ്കൾ ശ്രമിക്കുമെന്ന് കരുതുന്നു.
ഓരോ മണ്ഡലത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം ആവശ്യമായ പ്രൊപ്പോസലുകൾ സർക്കാരിന് മുന്നിൽ എത്തിക്കണം!എന്നത് താങ്കളെ ഓർമ്മിപ്പിക്കട്ടെ.അതാണ് ജനപ്രതിനിധി എന്ന നിലയിൽ എല്ലാവരുടെയും ഉത്തരവാദിത്തം.
കായിക പ്രവർത്തനങ്ങൾക്കായി പുതുതായി നേമത്ത് ഈ സർക്കാരിനെക്കൊണ്ട് വിവിധ പദ്ധതികൾ നടത്തിയെടുക്കുക എന്നത് താങ്കളുടെ കടമയായിരുന്നു എന്ന് കൂടി വിനീതമായി ഓർമ്മിപ്പിക്കട്ടെ.!അത് ചെയ്യാതിരുന്നത് കൊണ്ടാണ് ചോദ്യത്തിന് ഇത്തരമൊരു മറുപടി കിട്ടിയത് എന്നത് മറന്ന്പോകരുത്!
താങ്കൾക്ക് നേമത്തെ ജനങളോട് വിരോധമൊന്നുമില്ല എന്ന് കരുതുന്നു. വരുംനാളുകളിലെങ്കിലും ജനഹിതമറിഞ്ഞു
പ്രവർത്തിക്കാനും ഇത്തരം കാര്യങ്ങളിൽ ഇത്തിരിയെങ്കിലും “പരിചയമുള്ള” ഒരാളിനോട് വിവരങ്ങൾ ആരാഞ്ഞതിനു ശേഷം വേണ്ട കൃത്യമായ ഇടപെടലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കട്ടെ!!!
പ്രതീക്ഷകൾ പ്രതീക്ഷകൾ ആയി നിൽക്കാതിരിക്കട്ടെ!!!