ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷന്‍ ഇഫ്താര്‍ സംഗമം
പി. എം. അബ്ദുല്‍ റഹിമാന്‍
ദോഹ: പ്രവാസി കൂട്ടായ്മയായ ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷന്‍ ദോഹയിലെ അല്‍ഒസറ ഓഡിറ്റോറിയത്തില്‍ വെച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ‘വ്യക്തി ജീവിതത്തില്‍ ദീനിന്റെ ആവശ്യകത’ എന്ന വിഷയത്തെ ആസ്പദമാക്കി വി. അബ്ദുല്‍ മുജീബ് ഗുരുവായൂര്‍ പ്രഭാഷണം നടത്തി.
അസോസ്സിയേഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവി പരിപാടികളെകുറിച്ച് വിശദീകരണവും നടന്നു. എം. വി. അഷ്റഫ്, കെ. വി. അബ്ദുല്‍ അസീസ്, പി. വി. മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ജില്ലയിലെ ചാവക്കാടിന് അടുത്തുള്ള ഗ്രാമ പ്രദേശമായ ബ്ലാങ്ങാട് സെന്ററിലെ മുന്നൂറോളം വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദ് ആയ ബ്ലാങ്ങാട് പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കു വഹിച്ച മഹല്ല് അസോസ്സിയേഷന്‍, പള്ളിക്കമ്മിറ്റിക്കു കീഴിലുള്ള സുല്ലമുല്‍ ഇസ്ലാം മദ്രസ്സ കെട്ടിടത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് കൊണ്ട് പ്രമേയം പാസ്സാക്കി.
മഹല്ലിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി നില കൊള്ളുന്ന മഹല്ല് അസോസ്സിയേഷന്‍, നാട്ടിലെ ജാതി മതഭേതമന്യേ നിര്‍ദ്ധനരായവര്‍ക്ക് നല്‍കി വരുന്ന ചികിത്സാ സഹായം, വിദ്യാഭ്യാസ രംഗങ്ങളിലേക്കുള്ള സഹായങ്ങള്‍, വിവാഹ ധന സഹായം, ഭവന നിര്‍മ്മാണത്തിനുള്ള സഹായം എന്നിവയിലൂടെ ഈ കൂട്ടായ്മ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച് കഴിഞ്ഞു.
അനാഥരും അഗതികളുമായവരെ കണ്ടെത്തി അതില്‍ നിന്നും തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് യു. എ. ഇ.യിലെ ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷനുമായി ചേര്‍ന്ന് മാസം തോറും റേഷന്‍ വിതരണവും നടത്തി വരുന്നു. ബ്ലാങ്ങാട് ജുമാ അത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ്ണ പിന്തുണ നല്‍കുവാനായി ഖത്തര്‍ ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷനുമായി സഹകരിക്കുന്ന ഓരോ അംഗങ്ങളെയും യോഗം അഭിനന്ദിച്ചു.