ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
വേള്‍ഡ് ബ്ലഡ് ഡോണര്‍ ഡേ ആയ ജൂണ്‍ 14 അര്‍ദ്ധരാത്രി 12 മണിയ്ക്ക് ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയ അമല്‍ദേവ്, ജഗത് കൃഷ്ണകുമാര്‍, ഗ്രൂപ്പ് മെമ്പര്‍ വേണു എന്നിവര്‍ ബി.ഡി.എഫ്. ഹോസ്പിറ്റലില്‍ രക്തദാനം നടത്തിക്കൊണ്ടു ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് ബഹ്റൈന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് അബ്ദുള്ള ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് ബഹ്റൈന്‍ ചാപ്ടറിന്റെ ലോഗോ ഔദ്ധ്യോദികമായി പ്രകാശനം ചെയ്തു.
ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് ബഹ്റൈന്‍ ചാപ്ടറിന്റെ ആദ്യ രക്തദാന ക്യാമ്പ് ബഹ്റൈന്‍ ലാല്‍ കേയെര്‌സുമായി ചേര്‍ന്ന് കൊണ്ട് ജൂണ്‍ 17 നു ബി.ഡി.എഫ്. ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുന്നു എന്നും കോ ഓര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.