എം.സി.സി വിയന്നയിൽ വിശുദ്ധരുടെ തിരുനാൾ ആഘോഷം ജൂൺ 24ന്

വിയന്ന: ഓസ്ട്രിയയിലെ മലയാളി കാത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ തോമസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും, വിശുദ്ധ ചാവറ കുറിയാകോസ് അച്ചൻ, വിശുദ്ധ യുഫ്രേസ്യയാമ്മ, വിശുദ്ധ മദർ തെരയുടെയും തിരുനാൾ പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാളിനോട്‌ കൂടി സംയുക്തമായി ആഘോഷിക്കും. വിയന്നയിലെ മൈഡിലിംഗ് ദേവാലയത്തിൽ ജൂണ്‍ 24ന് (ഞായർ) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയോടുകൂടി തിരുനാൾ തിരുകർമ്മങ്ങൾ ആരംഭിക്കും.

സമൂഹബലിയ്ക്ക് ശേഷം 16.30ന് പ്രദക്ഷിണം ഉണ്ടായിരിക്കും. തുടർന്ന് അഗാപ്പെയും ഉണ്ടായിരിക്കും. വിയന്ന അതിരൂപതയിലെ സഹായ മെത്രാൻ ഡോ. ഫ്രാൻസ് ഷാര്ൾ പ്രദക്ഷിണം നയിക്കും. എം. സി സി വിയന്നയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ബാബു തട്ടിൽ നടക്കലാൻ (കോഓർഡിനേറ്റർ), ബാബു കുടിയിരിക്കൽ, ജെയിംസ് കയ്യാലപ്പറമ്പിൽ, ജോസഫ് കുരുതുകുളങ്ങര, പൗലോസ് വെട്ടിക്ക, പ്രിൻസ് പള്ളികുന്നേൽ, പോൾ കിഴക്കേക്കര, റാഫി ഇല്ലിക്കൽ, സണ്ണി മണിയഞ്ചിറ, ഷോജി വെളിയത്ത് തിരുന്നാൾ പ്രസിദേന്തിമാരായിരിക്കും. തിരുനാളിൽ പങ്കെടുക്കാൻ വിയന്നയിലെ എല്ലാ മലയാളികളെയും ദേവാലയ കമ്മിറ്റി ക്ഷണിച്ചു.