തെലുങ്ക് നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയില്‍

തെലുങ്കിലെ മുന്‍നിരയില്‍ ഉള്ള നടിമാരെ ഉള്‍പ്പടെ അമേരിക്കയില്‍ എത്തിച്ച ശേഷം ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയില്‍. പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ മൊഡുഗുമുടി കൃഷ്ണന്‍, ഭാര്യ ചന്ദ്ര എന്നിവരാണ് ഷിക്കാഗോയിൽ പോലീസിന്റെ പിടിയിലായത്. തെലുങ്ക് സിനിമയിലെ നടിമാരാണ് മുഖ്യമായും ഇവരുടെ ചതിയില്‍ വീണത്. അമേരിക്കയില്‍ സാംസ്‌കാരിക പരിപാടികളില്‍ മറ്റും അതിഥികളായെത്തുന്ന നടിമാരെ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

രണ്ട് ലക്ഷത്തോളം രൂപയാണ് ആവശ്യക്കാരില്‍ നിന്നും ഇവര്‍ നടിമാരുടെ പേരില്‍ ഇടാക്കിയിരുന്നത്. പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ ഒരുപാട് പെണ്‍കുട്ടികള്‍ ഇവരുടെ ചൂഷണത്തിന് വിധേയരായിട്ടുണ്ട്. അതില്‍ ഒരു യുവനടി നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഷിക്കോഗോയിലുള്ള ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോലീസിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ചന്ദ്രയുടെ ഫോണില്‍ ഫോണില്‍ ആവശ്യക്കാരുമായി കരാര്‍ പറഞ്ഞുറപ്പിക്കുന്ന സന്ദേശങ്ങളും പോലീസിന് ലഭിച്ചിരുന്നു. അതേസമയം നാണക്കേട് ഭയന്നാണ് പല നടിമാരും ഇക്കാര്യങ്ങള്‍ പുറത്തു പറയാത്തത് എന്ന് പോലീസ് പറയുന്നു.