സ്വന്തം മകളെ ബലാല്‍സംഗം ചെയ്തു എന്ന് വ്യാജ പരാതി നല്‍കി ; ഭര്‍ത്താവ് കോടതിയില്‍ വെച്ച് ഭാര്യയെ കുത്തിക്കൊന്നു
സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖയാണ് ഭാര്യയെ കുത്തിക്കൊന്നത്. സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോക്കറ്റില്‍ കരുതിയിരുന്ന കത്തിക്കൊണ്ട് ഇയാള്‍ ഭാര്യയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താന്‍ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും വ്യാജ പരാതിയാണ് ഭാര്യ റിഥ നഹര്‍ ദേഖ നല്‍കിയതെന്നും അതുകൊണ്ടാണ് കുത്തിയതെന്നും പൂര്‍ണ നഹര്‍ ദേഖ പറഞ്ഞു. ഒമ്പത് മാസം മുമ്പായിരുന്നു റിഥ നഹര്‍ ദേഖ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്‍ കേസില്‍ അറസ്റ്റിലായ പൂര്‍ണ നഹര്‍ ദേഖ ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്.