കേരളത്തനിമ അറിയില്ലെങ്കില്‍ അത് പഠിപ്പിക്കും: മുഖ്യമന്ത്രി


എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എത്ര ഉന്നതനായാലും നടപടിയുണ്ടാകും.

കേരളാ പോലീസ് കേരളത്തിലാണെങ്കിലും അന്യദേശത്തു നിന്നുമ്മ ഉള്ള ഒരുപാട് ഉദ്യോഗസ്ഥര്‍ ഉണ്ട്. അവര്‍ ചിലപ്പോള്‍ കണ്ടു ശീലിച്ചച്ചതാകും ഇത്തരം കാര്യങ്ങള്‍. കേളത്തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണം. വടക്കന്‍ സംസ്ഥാനങ്ങളിലും മറ്റും കണ്ടു വരുന്നതാണ് ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍. അത്തരം കാര്യങ്ങള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അങ്ങിനെ ഒന്നും ഇവിടെ അനുവദിച്ചു കൊടുക്കുകയുമില്ല.

സംഭവത്തെ അതീവ ഗുരുതരമായി തന്നെ കാണുന്നത് കൊണ്ട് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതിനല്‍കിയ ശേഷമാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.