ഇന്ത്യന്‍ കടുവകള്‍ക്ക് മുന്നില്‍ അടിപതറി അഫ്ഗാനിസ്ഥാന്‍
ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മൂന്നര ദിവസത്തെ കളി ബാക്കി നില്‍ക്കെ ഇന്നിങ്‌സിനും 262 റണ്‍സിന്റെയും കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സാണ് മുന്നോട്ടുവച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ആദ്യ ഇന്നിങ്‌സിലെ പിഴച്ചു. ക്രീസിലെത്തിയതിലും വേഗത്തില്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാര്‍ തിരിച്ച് പവലിയനിലെത്തി. ഇന്ത്യ ഒരുക്കിയ സ്പിന്‍ കുഴിയില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്നിങ്‌സില്‍ അഫ്ഗാന്‍ 109 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സിനും എല്ലാവരും പുറത്തായി.
രണ്ട് ഇന്നിങ്‌സിലുമായി ആറു വിക്കറ്റ് വീഴ്ത്തിയ ജഡേജയും അഞ്ചു വിക്കറ്റെടുത്ത അശ്വിനുമാണ് ഒന്നര ദിവസത്തിനുള്ളില്‍ കളി അവസാനിപ്പിച്ചത്. നാല് വിക്കറ്റ് വീതം നേടി ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും മികച്ച പ്രകടനം പുറത്തെടുത്തു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 24 വിക്കറ്റുകളാണ് രണ്ടാം ദിനം വീണത്. ടെസ്റ്റ് മത്സരത്തിനിടെ ഒരു ദിവസം ഇത്രയധികം വിക്കറ്റുകള്‍ വീഴുന്നതും ഇതാദ്യമാണ്. ആറു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 130 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് എല്ലാവരും പുറത്താവുകയായിരുന്നു.