എ ഡി ജി പിയുടെ പട്ടിയെ കുളിപ്പിക്കുന്നതും കേരളാ പോലീസ് (വീഡിയോ)
എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ പട്ടിയെ കുളിപ്പിക്കുന്നതും കേരളാ പോലീസ്. പോലീസുകാര്‍ പട്ടിയെ കുളിപ്പിക്കുന്ന വീഡിയോ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ക്യാമ്പ് മേധാവി ആയിരുന്ന സമയത്ത് ഡോഗ് സ്കോഡിലെ അംഗങ്ങളെ കൊണ്ട് വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്.
പോലീസിലെ ഉന്നതന്മാര്‍ കീഴ് ഉദ്യോഗസ്ഥരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു എന്ന ആരോപണത്തിന് ശക്തമായ തെളിവാണ് ഇപ്പോള്‍ പുറത്തു വന്നത്. ഡോഗ് സ്കോഡിലെ മൂന്ന് പൊലീസുകാരെയാണ് തന്‍റെ വളര്‍ത്തു നായയെ പരിചരിക്കുവാന്‍ വേണ്ടി സ്ഥിരമായി തന്‍റെ വസതിയില്‍ ഉപയോഗിച്ചിരുന്നത്.