സമാധാനത്തിനുള്ള നോബല്‍ പ്രൈസ്: ട്രംപിന്റെ പേര് വീണ്ടും നിര്‍ദേശിച്ചു
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍: നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോഗ് ഉന്നുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയില്‍ നോര്‍ത്ത് കൊറിയായെ പൂര്‍ണ്ണമായിം നിരായുധീകരിക്കുന്നതിന് ട്രംമ്പ് വഹിച്ച പങ്കിനെ കണക്കിലെടുത്ത് സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് അമേരിക്കന്‍ പ്രസിഡന്റിന്റെ പേര്‍ നിര്‍ദ്ദേശിക്കുവാന്‍ നോര്‍വീജിയന്‍ ല മേക്കേഴ്സ് തീരുമാനിച്ചു.
പോപ്പ് ലിസ്റ്റ് പ്രോഗ്രസ് പാര്‍ച്ചി നേതാക്കളാണ് ഈ നാമ നിര്‍ദ്ദേശത്തിന് പുറകില്‍ പ്രവര്‍ത്തിച്ചത്. നോര്‍ത്ത് കൊറിയായും, സൗത്ത് കൊറിയായും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് ട്രംമ്പ് നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ലൊ മേക്കേഴ്സ് നോബല്‍ കമ്മറ്റിക്ക് ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്.
നോര്‍വേയിലാണ് ഇത് സംബന്ധിച്ച് അവസാന തീരുമാനം എടുക്കുക എന്നത് കൊണ്ട് തന്നെ നോര്‍വീജിയന്‍ ലോ മേക്കേഴ്സിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. ട്രംമ്പ് നോബല്‍ പ്രൈസിന് യോഗ്യനാണെന്ന് സൗത്ത് കൊറിയന്‍ പ്രസിഡന്റും അഭിപ്രായപ്പെട്ടിരുന്നു.