ചാമ്പ്യന്മാര്‍ക്ക് തോല്‍വി തുടക്കം ; മെക്സിക്കയുടെ മുന്നില്‍ അടിപതറി ജര്‍മ്മനി
ആദ്യ മത്സരത്തില്‍ തന്നെ കാലിടറി ജര്‍മനി. പഴയ ഫോമിന്റെ ഏഴയലത്തെത്താതെ തപ്പിത്തടഞ്ഞ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ മെക്‌സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്. ഇതാദ്യമായാണ് കിരീടം നേടിയശേഷം ആദ്യ മത്സരത്തിൽ തന്നെ ജർമനി തോൽക്കുന്നത്. മെക്‌സിക്കോയ്ക്കു വേണ്ടി ഹിര്‍വിങ് ലൊസാനോയാണ് മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഗോള്‍ നേടിയത്.
ഒരു പ്രത്യാക്രമണത്തിൽ നിന്നാണ് ലൊസാനോ ഗോൾ നേടിയത്. ജർമൻ പ്രതിരോധത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയാണ് ഇരുപത്തിരണ്ടുകാരനായ ലൊസാനോ മെക്സിക്കോയെ വിജയിപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു ഇത്.