അസംസ്‌കൃത എണ്ണവില കുറയ്ക്കാന്‍ ഒപെക് യോഗത്തില്‍ ആവശ്യപ്പെടും : പെട്രോളിയം മന്ത്രി
അസംസ്‌കൃത എണ്ണവില കുറയ്ക്കാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധനവില സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുംവിധം നിലനിര്‍ത്താന്‍ ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ജൂണ്‍ 22 ന് വിയന്നയിലാണ് ഒപെക് യോഗം. അസംസ്‌കൃത എണ്ണവില നിയന്ത്രിക്കണമെന്നും ഉത്തരവാദിത്വത്തോടെ വിലനിര്‍ണയം നടത്തണമെന്നും ആവശ്യാനുസരണം എണ്ണ ലഭ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
അസംസ്‌കൃത എണ്ണവിലയാണ് രാജ്യത്തെ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും വ്യാപകമാക്കുന്നതുവഴി അസംസ്‌കൃത എണ്ണവില നിയന്ത്രിക്കാന്‍ ഒപെക് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഓയില്‍ ബോണ്ടുകളുടെ ഭാരംകൂടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങേണ്ടിവന്നിരുന്നു എന്നും മന്ത്രി പറഞ്ഞു.