നികുതി അടയ്ക്കുവാനുള്ള കോടീശ്വരന്‍മാര്‍ സത്യസന്ധമായി നികുതി അടച്ചാല്‍ ഇന്ധന വില കുറയ്ക്കാം എന്ന് അരുണ്‍ ജെയ്റ്റ്ലി
രാജ്യത്തെ പൌരന്മാര്‍ സത്യസന്ധരായി നികുതി വിഹിതം അടച്ചാല്‍ മാത്രമേ ഇന്ധന നികുതിയെ പ്രധാന റവന്യു വരുമാനമാര്‍ഗമായി കാണുന്നത് കുറച്ചുകൊണ്ടുവരാനാകൂവെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ശമ്പളവരുമാനക്കാര്‍ നികുതി വിഹിതം അടയ്ക്കുന്നുണ്ട്. എന്നാല്‍ മറ്റ് മേഖലകളിലുള്ളവരുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. അവരും കൃത്യമായി നികുതി അടയ്ക്കുന്ന രീതിയിലേക്ക് മെച്ചപ്പെടണം. അതുകൊണ്ട് രാഷ് ട്രീയ നേതാക്കളോടൊക്കെയുള്ള എന്റെ ആത്മാര്‍ഥമായ അപേക്ഷ ഇന്ധന നികുതി ഒഴിവാക്കല്‍ വിഷയം മാറ്റിവെച്ച് കൃത്യമായി എല്ലാവരും നികുതി നല്‍കാന്‍ തയ്യാറാകണം.
ജിഡിപി നിരക്ക് ഉദ്ധരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനത്തിലാണ് രാജ്യത്തെ നിലവിലെ ഇന്ധന തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. തീരുവ കുറച്ചാല്‍ പെട്രോള്‍,ഡീസല്‍ എന്നിവയ്ക്ക് വില കുറച്ചു വില്‍ക്കാന്‍ സാധിക്കും. അതേസമയം നികുതി വെട്ടിപ്പ് നടത്തുന്നതില്‍ ഭൂരിഭാഗവും കോടികള്‍ ആസ്തി ഉള്ളവരാണ്. അവര്‍ ചെയുന്ന തെറ്റുകള്‍ക്ക് സാധാരണക്കാരായ മറ്റു ജനങ്ങള്‍ ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥരാണ് എന്നാണു മന്ത്രി പറയാതെ പറഞ്ഞിരിക്കുന്നത്. അതേസമയം നികുതി പിരിച്ച് എടുക്കുവാനുള്ള ശക്തമായ നടപടികള്‍ ഒന്നും തന്നെ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നുമില്ല.