മധുര പ്രതികാരമെന്ന് വേണമെങ്കില്‍ പറയാം
ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018-ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്. നേരത്തെ യേശുദാസിന്റെ ശബ്ദത്തോട് സാദൃശ്യമെന്ന കാരണത്താല്‍ അഭിജിത്തിന് അവാര്‍ഡ് നിഷേധിക്കപ്പെട്ടിരുന്നു.
അവാര്‍ഡ് വിവരം ഫേസ്ബുക്കിലൂടെയാണ് അഭിജിത് പങ്കുവെച്ചത്. ഈ അവാര്‍ഡ് ജയറാമേട്ടന് സമര്‍പ്പിക്കുന്നു എന്ന് അഭിജിത് തന്റെ ഫേസ്ബുക്ക് വിഡിയോയില്‍ പറയുന്നു. ജയറാം അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ ആശംസകളും അറിയിച്ചിട്ടുണ്ട്.
അഭിജിത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ:
https://www.facebook.com/JayaramActor/videos/1017059025138631/