മെസ്സി അറിഞ്ഞു കേരളത്തിലെ ആരാധകരുടെ ആഘോഷം

മെസിക്കും അര്‍ജന്റീനക്കും പിന്തുണ നല്‍കുന്ന വീഡിയോ സന്ദേശങ്ങള്‍ തെരഞ്ഞെടുപ്പിനായി നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന്റെ ചുരുക്കപട്ടിക പുറത്ത് വിട്ടപ്പോള്‍ അതില്‍ ഭൂരിഭാഗവും കേരളത്തിലെ ആഘോഷങ്ങളും, മലയാളികളുടെ അര്‍ജന്റീന ടീമിനോടുള്ള സ്‌നേഹവും. മെസി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മികച്ച ആഘോഷം കണ്ടെത്തുന്ന വോട്ടിങാണ് ഇനി നടക്കാന്‍ പോകുന്നത്. മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസി.കോം വഴിയുള്ള വോട്ടിങിലൂടെയാണ് മികച്ച വീഡിയോ കണ്ടെത്തുക. മലയാളികളായവരുടെ ധൃശ്യങ്ങളും വോട്ടിങ്ങിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

മെസ്സി പങ്കുവെച്ച വീഡിയോ:

https://www.facebook.com/leomessi/videos/2285413758144872/