അനുഷ്‌കയുടെ ശകാരം: ആഡംബര കാറില്‍ വന്നയാള്‍ ചെയ്തതെന്ത്?
ആഡംബര കാറില്‍ വന്നയാള്‍ ചെയ്തതെന്ത്? ആരാണയാള്‍?
കഴിഞ്ഞ ദിവസം വിരാട് കോഹ്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ആഡംബര കാറില്‍ വന്ന വ്യക്തിയെ അനുഷ്‌ക കണക്കറ്റു ശകാരിക്കുന്നുണ്ട്.
വിരാടും അനുഷ്‌കയും കാറില്‍ സഞ്ചരിക്കവേ ആഡംബര കാറില്‍ വന്ന ഒരു വ്യക്തി കാറില്‍ നിന്നും വെയിസ്റ്റു നിറച്ച കവര്‍ പുറത്തേക്കു എറിയുന്നത് കണ്ടു. ഉടന്‍ തന്നെ ഇവര്‍ ആ കാറിനെ പിന്തുടര്‍ന്ന് ഓവര്‍ ടേക്ക് ചെയ്തു, കാറിന്റെ ചില്ലു താഴ്ത്തി അനുഷ്‌കയാണ് കാറിനു പിന്നില്‍ ഇരുന്നയാളിനെ ശകാരിച്ചത്. ‘നിങ്ങള്‍ എന്തിനാണ് മാലിന്യങ്ങള്‍ റോഡിലേക്ക് എറിയുന്നത്?’ കാര്‍ ഡ്രൈവര്‍ അനുഷ്‌കയെ കണ്ടു അന്തിച്ചിരിക്കുന്നുണ്ട്, മാലിന്യമൊന്നുമില്ല പ്ലാസ്റ്റിക് കവറാണ് അത് എന്ന് പിന്നിലിരിക്കുന്ന വ്യക്തി പറഞ്ഞു. മാലിന്യമോ പ്ലാസ്റ്റിക്കോ എന്ത് തന്നെയായാലും എന്തിനു അത് റോഡിലേക്ക് എറിയുന്നു എന്ന് അനുഷ്‌ക വീണ്ടും ആവര്‍ത്തിച്ചു. മേലില്‍ ആവര്‍ത്തിക്കരുതെന്നും താക്കേതു ചെയ്തു.
ആരെങ്കിലും ഇതുപോലെ ചെയുന്നത് കണ്ടാല്‍ ഇതുപോലെ പ്രതികരിക്കണമെന്ന് കുറിച്ചാണ് വിരാട് ട്വിറ്ററില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തത്. ആഡംബര കാറില്‍ ആണ് സഞ്ചാരമെങ്കിലും ഇവര്‍ക്കൊന്നും ബുദ്ധി തീരെയില്ല എന്നും വിരാട് പറയുന്നു.
സംഭവം വൈറല്‍ ആയതോടെയാണ് കാറില്‍ വന്ന വ്യക്തി ആരെന്നു അറിയുന്നത്. ആള്‍ ബോളീവുഡിലെ പഴയ ഒരു ബാല താരം ആണ്, ഷാരൂഖ് ഖാനൊപ്പവും ‘രാജ’ എന്ന ചിത്രത്തില്‍ മാധുരി ദിക്ഷിത്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. പേര് അര്‍ഹാന്‍ സിംഗ്. ചെയ്തത് തെറ്റു തന്നെയെന്നും എന്നാല്‍ ഒട്ടും മര്യാദയില്ലാതെയാണ് അനുഷ്‌ക പെരുമാറിയതെന്നും അര്‍ഹന്‍ പ്രതികരിച്ചു.
https://twitter.com/imVkohli/status/1007952358310055937