പി.വി. അന്‍വര്‍ എം.എല്‍.എ യും, സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി പൊളിക്കും. ഒപ്പം തടയണയും
പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുളള ചീങ്കണ്ണിപാറയിലെ തടയണ പൊളിക്കാന്‍ മലപ്പുറം കലക്ടര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. അനുമതിയില്ലാതെ രാഷ്ട്രീയ സ്വാധീനത്തിന്റെ ഹുങ്കിലും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വകവെക്കാതെയും നിര്‍മ്മിച്ച തടയിണ പൊളിച്ച് നീക്കാന്‍ എ.ജി. യുടെ നിയമോപദേശം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. പ്രതിപക്ഷവും, പരിസ്ഥിതിവാദികളും വിഷയം ഏറ്റെടുത്തെങ്കിലും എം.എല്‍.എ യുടെ പണത്തിന്റെയും, അധികാരത്തിന്റെയും മുന്നില്‍ അന്വേഷണമുള്‍പ്പെടെയുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം.
പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയാണ് തടയണ നിര്‍മ്മിച്ചിട്ടുള്ളത്. സ്വാധീനമുപയോഗിച്ച് നേരത്തെ പണി പൂര്‍ത്തീകരിച്ചെങ്കിലും മുന്‍ മന്ത്രി ചാണ്ടിയുടെ കയ്യേറ്റത്തോടൊപ്പം ഈ വിഷയവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ അനധികൃത നിര്‍മ്മാണം ഉരുള്‍പ്പൊട്ടലിന് വരെ സാധ്യതയുള്ളതാണ്.