ഗവാസ്‌ക്കറെ അറസ്റ്റു ചെയ്യരുത്: ഹൈക്കോടതി
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റുള്‍പ്പടെ യാതൊരു നടപടിയും എടുക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗവാസ്‌ക്കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് കോടതി ഇങ്ങനെ പറഞ്ഞത്.
തന്നെ മര്‍ദ്ദിച്ചവശനാക്കി ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതിനു ശേഷം എഡിജിപിയുടെ മകള്‍ക്കെതിരെ പൊലീസിന് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗവാസ്‌ക്കര്‍ എഡിജിപിയുടെ മകളെ ആക്രമിച്ചു എന്ന വ്യാജ പരാതി നല്‍കുന്നത്. ഇതില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗവാസ്‌ക്കര്‍ കോടതിയില്‍ എത്തിയത്.
രണ്ടു കേസുകളുടെയും കേസ് ഡയറി കോടതിയില്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെ ഗവാസ്‌ക്കറെ അറസ്റ്റു ചെയ്യാന്‍ പാടില്ല എന്ന് കോടതി.