ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍-കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം

ഇന്ത്യാ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിനും, അത് വിദേശ ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കഴിഞ്ഞ 25 വര്‍ഷക്കാലത്തിലധികമായി ഇന്ത്യയിലും തുടര്‍ന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ചാപ്റ്ററുകളായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ എന്ന മുംബൈ ആസ്ഥാനമായ സാമൂഹിക സാംസ്‌കാരിക സംഘടനയുടെ കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് ഫ്രീ ട്രേഡ് സോണ്‍ മൂവന്‍ പിക്ക് ഹോട്ടലില്‍ വച്ച് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി- കമ്മ്യൂണിറ്റി വെല്‍ഫയര്‍ ശ്രീ പി പി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാന്‍സീസ് അദ്ധ്യക്ഷപ്രസംഗവും, പ്രോഗ്രാം കണ്‍വീനര്‍ ശ്രീമതി ഷൈനി ഫ്രാങ്ക് സ്വാഗതവും, ശ്രീമതി റിഹാബ് എം ബോര്‍സ് ലി- ചെയര്‍മാന്‍ – സൊസൈറ്റി ഫോര്‍ ഗാര്‍ഡിയന്‍സ് ഫോര്‍ ഡിസേബ്ല്ഡ്, ശ്രീ ഖാലിദ് അല്‍ ആജ്മി- ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഫ് കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ശ്രീ അഹമ്മദ് ജാഫര്‍, കുവൈറ്റ് ടി വി ഡയറക്ടര്‍, ഡോക്ടര്‍ മുസാദ് സാവൂദ് അല്‍ ക്യപാനി- ഒളിമ്പ്യന്‍& സുലൈബിക്കാട്ട് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ചെയര്‍മാന്‍, ശ്രീ മുബാറക്ക് അല്‍ റാഷിദ് അല്‍ ആസ്മി- പ്രശസ്ത കുവൈറ്റി ഗായകന്‍, എഞ്ചിനീയര്‍ ശ്രീ അബ്ദുള്‍ ഹക്കീം അല്‍ മുലൈലി – സിഇഒ ഇസ്തി ദാമ, ശ്രീ ഷംസു താമരക്കുളം-ഓര്‍ഗനൈസിംഗ് സെക്രട്ടറി, ഉപദേശ സമിതി അംഗങ്ങളായ ശ്രീ ജേക്കബ് ചണ്ണം പേട്ട, ശ്രീ അയ്യൂബ് കാച്ചേരി, ശ്രീ വര്‍ഗ്ഗീസ് പോള്‍ എന്നിവര്‍ ആശംസകളും, ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, പ്രത്യേകമായി മലയാളം, ഇംഗ്ലീഷ്, അറബിക്, മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിപാടിയുടെ പ്രായോജര്‍ക്കും ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജീവ്‌സ് എരിഞ്ചേരി