കാശ്മീര്‍ സംഭവം ; ചരിത്രം ബിജെപിക്ക് മാപ്പ് നല്‍കില്ല എന്ന് ശിവസേന
കാശ്മീര്‍ വിഷയത്തില്‍ ബിജെപിയുടെ അത്യാഗ്രഹത്തിനു ചരിത്രം ഒരിക്കലും മാപ്പു നല്‍കില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. കാശ്മീരിലെ സംഘര്‍ഷ സാഹചര്യം അവസാനിപ്പിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് ബോധ്യമായത്തോടെ പിഡിപിയെ പഴിചാരി ആസൂത്രിതമായി ബിജെപി ജമ്മു കാശ്മീരില്‍ നിന്നും പിന്‍വലിഞ്ഞതാണെന്നാണ് താക്കറെ വിമര്‍ശിച്ചത്. ബിജെപിയുടെ ഈ പ്രവര്‍ത്തി ബ്രീട്ടീഷുകാര്‍ ഇന്ത്യന്‍ പാളയത്തില്‍ നിന്നും ഓടിയൊളിച്ചതിനു തുല്യമാണെന്നും താക്കറെ പറഞ്ഞു. ഇന്ത്യയില്‍ ബിജെപി ഭരണം ആരംഭിച്ചതോടെ കാശ്മീരിലെ സാഹചര്യം രൂക്ഷമായിരിക്കുകയാണ്. തുടര്‍ച്ചയായുള്ള പോരാട്ടങ്ങളിലൂടെ നിരവധി ജവാന്മാരുടെ ജീവനാണ് പൊലിഞ്ഞത്.
അരാജകത്വം നിറഞ്ഞ നാലു വര്‍ഷങ്ങളായിരുന്നു ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒടുവില്‍ എല്ലാ കുറ്റങ്ങളും പിഡിപിയില്‍ ചുമത്തി മോദി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നാണ് താക്ക്റെ പറഞ്ഞു.കാശ്മീരില്‍ തുടര്‍ന്നു പോരുന്ന അതിക്രമങ്ങള്‍ക്ക് ഒരു പരിഹാരംകണ്ടെത്തുമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അധികാരത്തിലേറിയതെന്നും ശിവസേന കുറിപ്പില്‍ ഓര്‍മ്മിപ്പെടുത്തി. കാശ്മീരിലെ ബിജെപി പിഡിപി സഖ്യക്ഷി ഭരണത്തിനെക്കാള്‍ ഭേദം കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫെറന്‍സ് കൂട്ടുകെട്ടായിരുന്നുവെന്നും ജനങ്ങള്‍ ഇപ്പോള്‍ മനസിലാക്കുന്നുണ്ടെന്നും താക്കറെ അഭിപ്രായപ്പെട്ടു.
ആര്‍ട്ടിക്കിള്‍ 370 എന്തിനാണ് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്തത്തെന്നും കാശ്മീരി പണ്ഡിറ്റുകളുടെ ‘ഖര്‍ വാപ്പസി’ എന്തായെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ശിവസേനയുടെ വിമര്‍ശനം കേന്ദ്രത്തിനു തലവേദനയാകുന്ന സ്ഥിതിയാണ് ഇപ്പോള്‍. പ്രതിപക്ഷം വിമര്‍ശിക്കുന്നതിനേക്കാള്‍ രൂക്ഷമായാണ് ശിവസേന ഇപ്പോള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.