പട്ടിക്ക് നീതി, ഗവാസ്‌കറിനോ..?
തിരുവനന്തപുരം: പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എഡിജിപി സുധേഷ് കുമാറിന്റെ പട്ടിയെകല്ലെറിഞ്ഞെന്ന് പരാതി. ഈ കേസില്‍ തിരുവനന്തപുരം പേരൂര്‍ക്കട പോലീസാണ് കേസെടുത്തിരിക്കുകയാണ്.
വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞെന്നാണ് പരാതി. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാണ് അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതേ എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പട്ടിക്ക് നീതി തേടി എ?ഡി?ജി?പി സു?ധേ?ഷ് കു?മാര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
ഗവാസ്‌കറെ മകള്‍ തല്ലി പരിക്കേല്‍പിച്ചതില്‍ പരാതിനല്‍കിയിട്ടും മേലുദ്യോഗസ്ഥരെ ഭയന്ന് കേസെടുക്കാതിരുന്ന പോലീസ്, സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസെടുക്കുകയാണുണ്ടായത്. എന്നാല്‍ പട്ടിയെ കല്ലെറിഞ്ഞ പരാതിയില്‍ ഉടന്‍ തന്നെ കേസെടുത്ത് അജ്ഞാതര്‍ക്കായുള്ള തിരച്ചിലാരംഭിച്ചു.
ഗവാസ്‌കറുടെ കേസില്‍ പരാതിയെടുത്തതിനുപിന്നാലെ പ്രതികാരമെന്ന നിലയില്‍ ഡ്രൈവര്‍ക്കെതിരെ എഡിജിപിയുടെ മകളും പിന്നീട് എഡിജിപിയും പരാതി നല്‍കിയിരുന്നു. ഗവാസ്‌കര്‍ തന്നെ ആക്രമിച്ചെന്നെന്നാണ് എഡിജിപിയുടെ മകളുടെ പരാതി. ഈ പരാതിയില്‍ഗവാസ്‌കരെ അടുത്തമാസം നാലുവരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. അതേസമയം പരാതി നല്‍കിയ എഡിജിപി സുധേഷ് കുമാറും, മകളും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചിരിക്കുകയാണ്.