കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഐഎസ് കശ്മീര്‍ തലവനടക്കം നാല് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഐഎസിന്റെ കശ്മീര്‍ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീര്‍ എന്ന ഭീകരസംഘടനയുടെ തലവനാണ്. ഏറ്റമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സൗത്ത് കശ്മീരിലെ ശ്രിഗുവാരാ മേഖലയില്‍ തീവ്രവാദികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്തെ വീട്ടില്‍ താവളമുറപ്പിച്ച ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ വീട്ടുടമസ്ഥന്‍ മരിച്ചു. ഇയാളുടെ ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരുടെ നില ഗുരുതരമല്ല എന്നാണു വിവരം.