ജെസ്നയെ മലപ്പുറത്ത് പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയുമായി കണ്ടതായി വിവരം


മലപ്പുറം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്ത് കോട്ടക്കുന്ന് ടൂറിസ്റ്റ് പാര്‍ക്കില്‍ കണ്ടതായി വിവരം.

ദീര്‍ഘദൂരയാത്രക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ പാര്‍ക്കില്‍ ഉണ്ടായിരുന്നതായാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്ന അവിടെനിന്ന് കോട്ടക്കുന്ന് ടൂറിസ്റ്റ് പാര്‍ക്കില്‍ എത്തിയതായിരിക്കാമെന്നതാണ് സൂചന.അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും.