വിദേശവനിതയുടെ കൊലപാതകം ; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കളുടെ ഹര്‍ജി

കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞതെങ്കിലും രണ്ടുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ലാത്വിയന്‍ സ്വദേശിനിയെ കഴിഞ്ഞ മാര്‍ച്ചിലാണ് കാണാതായത്.

ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം യതാര്‍ത്ഥ പ്രതികള്‍ അല്ല പിടിയിലായത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് പ്രതികളെ പിടികൂടിയ ഉടന്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.