ഭാര്യക്ക് വൈദീകരുമായുള്ള അവിഹിതം വെളിപെടുത്തി ഭര്‍ത്താവ്
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക വിവാദം സഭാവിശ്വാസികള്‍ക്ക് വലിയ വെല്ലുവിളിയാവുകയാണ്. വീട്ടമ്മയായ യുവതിയെ സഭയിലെ അഞ്ചുവൈദികര്‍ കുമ്പസാര രഹസ്യത്തിലൂടെ ചൂഷണമാരംഭിച്ച് ലൈഗീകമായി ഉപയോഗിച്ച് പോരുന്നത് വിശദീകരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് മറ്റൊരാളുമായി വിവരങ്ങള്‍ പങ്കുവെക്കുന്നതാണ് സംഭാഷണം. അതിനിടെ ആരോപണ വിധേയരായ അഞ്ചുപേരെയും അന്വേഷണവിധേയമായി സഭ സസ്‌പെന്റ് ചെയ്‌തെങ്കിലും ഇവരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം വിശ്വാസികള്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്.
കുറ്റാരോപിതരായ വൈദികര്‍ക്കെതിരെ താല്‍ക്കാലിക ശിക്ഷാനടപടികളെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഓര്‍ത്തഡോക്‌സ് സഭക്കുള്ളില്‍ നടക്കുന്നതെന്ന വാദം സജീവമാണ്. കുറ്റാരോപിതരായ വൈദികരെ നിയമവ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും സഭക്കുള്ളില്‍ ശക്തമാകുകയാണ്. കുമ്ബസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ വന്‍തോതില്‍ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം വീണ്ടും സജീവമാകുന്നത് സഭക്കുള്ളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.
അഞ്ച് വൈദികരുടെ പേരുസഹിതം യുവതിയുടെ ഭര്‍ത്താവ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സഭയിലെ ചില ഉന്നത നേതാക്കള്‍ ഈ വിഷയം അറിയുകയും കാതോലിക്കാ ബാവയെ നേരിട്ട് വിവരം ധരിപ്പിക്കുകയുമായിരുന്നു. ബാവ ഉടന്‍തന്നെ ഇവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല.
ഞാന്‍ സാമുഹിക നന്മക്കുവേണ്ടി ബലിയാടാകാന്‍ തയ്യാറാണ്. ഇനി വേറൊരാള്‍ക്കും ഈ ഗതിയുണ്ടാകരുത്. തനിക്കീഗതിവന്നത് കുമ്പസാരരഹസ്യത്തിലെ ചൂഷണമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ശബ്ദത്തിനുടമയായ ഭര്‍ത്താവ് ഇതിനെതിരെ ഒരു പോരാട്ടത്തിന് വഴിതേടുകയാണ്.
സംഭാഷണം:
https://www.facebook.com/benny.muttom/videos/pcb.2115255795168668/2117570904937157/?type=3&theater